കാസർഗോഡ്: കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. വന്ദേമാതരവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ ആർഎസ്എസ് നേതാക്കൾ പങ്കെടുക്കുന്നതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എസ്എഫ്ഐ, എംഎസ്എഫ്, എന്‍എസ്‌യുഐ, ഫ്രറ്റേണിറ്റി വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ