കണ്ണൂര്‍: കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ ശിക്ഷാവിധി നവംബര്‍ 12ന്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക. ഗൂഢാലോചന തെളിയിക്കാനുള്ള രണ്ട് പ്രധാന സാക്ഷികളും വിചാരണ കോടതിയില്‍ ഹാജരായിരുന്നില്ല.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു എന്ന് ആരോപിച്ച് കണ്ണൂര്‍ അരിയിലെ എംഎസ്എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. പി ജയരാജനും, അന്ന് എംഎല്‍എയായിരുന്ന ടി വി രാജേഷുമടക്കമുള്ളവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി മുസ് ലിം ലീംഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നതിന് പ്രതികാരമായിട്ടായിരുന്നു കൊടും ക്രൂരത

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ