"
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കുറ്റപത്രം നല്‍കാത്തതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍ക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി വിഷയം ഗുരുതരമാമെന്നും കുറ്റപത്രം നല്‍കിയാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ പോകുന്നത് തടയാനാകുമെന്നും പറഞ്ഞു. കേസില്‍ പ്രതി ചേര്‍ത്തത് റദ്ദാക്കണം എന്ന പങ്കജ് ഭണ്ഡാരിയുടെ ഹരജിയിലെ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിയ്ക്ക് വീഴ്ചയെന്ന റിപോര്‍ട്ട് പുറത്തുവന്നിരുന്നു. സ്വര്‍ണം ചെമ്പാക്കിയ മിനുട്ട്സിന്റെ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ആരോപണം. ചെമ്പ് എന്ന് എഴുതിയത് പത്മകുമാറെന്ന് ഉറപ്പിക്കാന്‍ കയ്യക്ഷരം പരിശോധിക്കണം. ഇതിനായി സാംപിള്‍ ശേഖരിച്ചത് മൂന്ന് ദിവസം മുന്‍പാണ്. പത്മകുമാര്‍ അറസ്റ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോളാണ് നടപടി. ഇതിന്റെ ഫലം ലഭിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനാവില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ