ന്യൂഡല്‍ഹി: 2027ലെ സെന്‍സസിന്റെ ഭാഗമായുളള കണക്കെടുപ്പ് കേരളത്തില്‍ ജൂലൈയില്‍ നടക്കും. ജൂലൈ ഒന്ന് മുതല്‍ 31വരെ സെന്‍സസ് നടക്കുമെന്ന് അറിയിച്ച് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021ല്‍ സെന്‍സസ് നടന്നിരുന്നില്ല. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെന്‍സസ് നടത്തിയത്.
2027ലെ സെന്‍സസിന്റെ ആദ്യ ഘട്ടത്തിനായുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഈ വര്‍ഷം സെന്‍സസിന്റെ ആദ്യ ഘട്ടം ആരംഭിക്കും. ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ഇത് നടക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെന്‍സസ് നടത്തും. 2027ലെ സെന്‍സസില്‍ ജാതി സംബന്ധിയായ വിവരങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ ശേഖരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ