ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൂത്തുപറമ്പ് ഗൂഢാലോചനയില്‍ റവാഡക്ക് പങ്കില്ലെന്ന് കെ കെ രാഗേഷ്, 'പൊലീസ് മേധാവി നിയമനത്തില്‍ വിവാദം വേണ്ട

  കണ്ണൂര്‍: ഡിജിപി നിയമനം സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ചെയ്യാൻ കഴിയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ചട്ടപ്രകാരം ആണ് നിയമനം. വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷം ആകും സർക്കാർ തീരുമാനം. നാടിനെ കുറിച്ച് അറിയാതെ ആണ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്. പുതുതായി ASP ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും കൂത്തുപറമ്പ് വെടിവെപ്പ് അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഭാഗങ്ങൾ കെകെ രാഗേഷ് വിശദീരിച്ചു . 

മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നു; വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് എംഎ ബേബി

  തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് എംഎ ബേബി പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം.

ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികില്‍സാ പ്രതിസന്ധിയെക്കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ഹാരിസിന്റെ പ്രവര്‍ത്തി സര്‍വീസ് ചട്ടലംഘനമെന്ന് കണ്ടെത്തല്‍. ഫയല്‍ നീക്കം സംബന്ധിച്ച ഫോളോ അപ്പ് ഡോക്ടര്‍ ഹാരിസ് നടത്തിയില്ലെന്ന് നിഗമനം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയിലേക്ക് കടക്കും. ഉപകരണ ക്ഷാമം ഒരു വര്‍ഷം മുമ്പേ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും തുടര്‍നടപടപടികള്‍ ഉണ്ടായില്ലെന്നും ഡോക്ടര്‍ ഹാസിസ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. ഹാരിസ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് ആരോഗ്യവകുപ്പിലെ ഉദ്യാഗസ്ഥരും ഡോക്ടര്‍മാരും അംഗീകരിച്ചതാണ്. എന്നാല്‍ കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കില്ലെന്നും വിവരങ്ങളുണ്ട്.

റെയിൽവെ ടിക്കറ്റ് നിരക്ക് വർധന നാളെ നിലവിൽ വരും; പട്ടിക പുറത്തിറക്കി

  ദില്ലി: രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. റെയിൽവേ ബോർഡ് നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവും വർദ്ധിക്കും.

നാലര പതിറ്റാണ്ട്കാലം പൊതുജീവിതത്തിൽ നിറഞ്ഞ് നിന്ന മുസ്ലിം ലീഗ് നേതാവിൻ്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി

  തെക്കിൽ:വിദ്യാർത്ഥി,യുവജന രാഷ്ട്രിയത്തിലൂടെ പൊതുരംഗത്ത് കടന്ന് വന്ന് നാലര പറ്റിണ്ടാണ്ട്കാലം മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മുസ്ലിം ലീഗ് നേതാവും മുൻ ചെമനാട് ഗ്രാമപഞ്ചായത് മെമ്പറുമായ സിഎച്ച് ഹുസൈനാർ തെക്കിലിൻ്റെ പെട്ടന്നുള്ള ദേഹവിയോഗം തെക്കിൽ,ചട്ടഞ്ചാൽ പ്രദേശങ്ങളെ ദുഖത്തിലാഴ്ത്തി.എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഹുസൈനാർ തെക്കിലിന് മുസ്ലിം ലീഗ് പാർട്ടി ജീവന് തുല്യമായിരുന്നു.ജനപ്രതിനിധിയായിരിക്കുമ്പോൾ പുത്തരിയടുക്കം എട്ടാവാർഡിന് വേണ്ടി അദ്ധേഹം നടത്തിയ വിഘസന പ്രവർത്തനങ്ങൾ എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. തെക്കിൽ,ചട്ടഞ്ചാൽ പ്രദേശങ്ങളിലും ചെമനാട് പഞ്ചായതിലും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയെ ശക്കതിപ്പെടുത്തുന്നതിൽ അദ്ധേഹം നടത്തിയ പ്രവർത്തനങ്ങൾ വളരെ വലുതാണ്.രാഷ്ട്രീയത്തിനോടൊപ്പം മതസാമൂഹിക രംഗത്തും അദ്ധേഹം നിറസാനിദ്ധ്യമായിരുന്നു.സമസ്തയുടെ സജീവ പ്രവർത്തകനും,ചട്ടഞ്ചാൽ എംഐസിയുടെ സ്ഥാപക കാലംമുതൽ സിഎം ഉസ്താദിനോടൊപ്പം സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച അദ്ധേഹം മരണംവരെ എംഐസിയുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.ആദ്യകാലത്ത് എസ് വൈ എസിൻ്റ...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

    തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച 11 മണിക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രപരിചരണ വിഭാഗത്തിലുള്ള വിഎസിനെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ശ്രമം ഡോക്ടര്‍മാര്‍ തുടരുകയാണ്. ഒരാഴ്ച മുമ്പാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം.

ഡിജിപി നിയമനം: മൂന്നുപേരിൽ ഭേദം റവാഡയെന്ന് മുഖ്യമന്ത്രി, ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽ ആയപ്പോഴാണ് അന്ന് വെടിവെയ്പ്പുണ്ടായതെന്ന് വിഡി സതീശൻ

  തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിമർശനം ഉയരുന്നു. മൂന്നംഗ പട്ടികയിൽ ഭേദം റവാഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് വിവരം. മൂന്ന് പേരുടെയും സർവീസ് ചരിത്രം കാബിനറ്റിൽ പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് അന്ന് വെടിവെയ്പ്പ് ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കൊച്ചിയിലും പ്രതികരിച്ചു. നിയമനം അതിൻ്റെ നടപടിയ്ക്ക് പോകുമെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള; ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല

  സംസ്ഥാനത്തെ തീവ്രമഴയ്ക്ക് ഇടവേള. ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കില്ല. വ്യാഴാഴ്ചവരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയോ ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയോ വേഗതയില്‍ കാറ്റിന് സാധ്യത. തെക്കന്‍ തമിഴ്‌നാട് തീരം ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 – 55 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 65 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

മെഡിക്കല്‍ ഉപകരണങ്ങളുടെ ക്ഷാമം; ഹാരീസിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

  തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ  ഉപകരണങ്ങള്‍ ക്ഷാമത്തെപ്പറ്റി ഡോ  സി എച്ച്  ഹാരീസിന്‍റെ വെളിപ്പെടുത്തലില്‍  അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.  ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ  നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ചാണ്  സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സമിതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ആരുമില്ല  . സമൂഹമാധ്യമങ്ങളില്‍ ഡോ ഹാരീസ് നടത്തിയ പോസ്റ്റും മാധ്യമങ്ങളില്‍ നല്‍കിയ പ്രതികരണങ്ങളും കണക്കിലെടുത്താണ് പരിശോധനക്ക് വിദഗ്ധസമിതിക്ക് രൂപം നല്‍കിയത്. 

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന 5 പേർ അറസ്റ്റിൽ

  കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു. ഞായറാഴ്ച കണ്ണൂരില്‍നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

  പെരിയാട്ടടുക്കം :ബങ്ങാട് എ.എം മുഹമ്മദ് സ്മാരക ഗ്രന്ഥാലയം , എ.കെ.ജി. കലാ കായിക വേദി നേതൃത്വത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു ,ബേക്കൽ സബ് ഇൻസ്പേക്ടർ മനുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷനായി, എ.എം അബ്ദുല്ല, അനിൽകുമാർ , എ.എം അബൂബക്കർ , ഹരിപ്രസാദ് , സംസാരിച്ചു ഷെരിത സ്വാഗതവും, കെ പ്രശാന്ത് നന്ദിയും പറഞ്ഞു

കേരളത്തിന്‍റെ പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖർ

 തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറെ നിയമിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ രവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വ‍ർഷത്തെ അനുഭവ സമ്പത്തുമായാണ് രവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.

വന്യമൃഗം അക്രമങ്ങൾക്കെതിരെയും തെരുവ് നായ്ക്കൾക്കെതിരെയും കേരള സർക്കാർ നിയമം കൊണ്ടുവരണം: കേരള കോൺഗ്രസ് (എം)

   കാഞങ്ങാട് :കേന്ദ്ര കേരള സർക്കാരുകളും തുല്യ അധികാരമുള്ള കൺകറന്റ്റ് ലിസ്റ്റിൽപ്പെട്ട അതുകൊണ്ട് കേന്ദ്രസർക്കാർ അനുകൂല നടപടികൾ എടുക്കാത്ത സാഹചര്യത്തിൽ കാർഷിക മലയോര ജനതയെ രക്ഷിക്കുന്നതിന് കേരള സർക്കാർ പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് കേരള കോൺഗ്രസ് (എം )ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു വന്യജീവി അക്രമണത്തിൽ മലയോര ജനത അനുഭവിക്കുന്ന അതേ ഭീഷണിയാണ് നഗരങ്ങളിൽ തെരുവ് നായ്ക്കൾ മൂലം ജനങ്ങൾ അനുഭവിക്കുന്നത് ആധുനിക കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം പേവിഷബാധ മൂലം മരിക്കുന്നത് കേരള സമൂഹത്തിന് അപമാനകരമാണെന്ന് കേരള കോൺഗ്രസ് (എം)കാസർഗോഡ് ജില്ലാ കമ്മിറ്റി വിലയിരുത്തി .എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കൈക്കൊള്ളണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കേരള കോൺഗ്രസ് ( എം ) ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാ പറമ്പിൽ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ബിജു തുളശ്ശേരി ജില്ലാ പഞ്ചായത്ത് മെമ്പർ ജില്ലാ സെക്രട്ടറിയുമായഷിനോജ് ചാക്കോ, ജോയി മൈക്കിൾ, സിജി കട്ടക്കയം ,  ബാബു നെടിയകാല, കെ എം ചാക്കോ, യൂസഫ് ടി പി ,ജോസ് ചെന്നിക്കോട്ടു കുന്നേ...

ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ മാത്രമേ പെരുമാറാൻ കഴിയൂ' ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവന്തപുരം: മന്ത്രി വി.ശിവൻകുട്ടി തന്നോട് അനാദരവ് കാട്ടിയെന്ന ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയതെന്നും മുഖ്യമന്ത്രിയുടെ മറുപടി കത്തിൽ പറയുന്നു. ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളു എന്നും കത്തിൽ പറയുന്നു

മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ സമഗ്ര അന്വേഷണം: ആരോഗ്യ മന്ത്രി

  തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഷെഡ്യൂൾ ചെയ്തതിൽ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും അത് നടക്കാതിരുന്നത് സാങ്കേതിക പ്രശ്നം കൊണ്ടാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഡോക്ടറുടെ ആരോപണം സർക്കാരിന് പരാതിയായി എത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി കോട്ടയം

  കോട്ടയം: സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷാണ് പ്രഖ്യാപനം നടത്തിയതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇന്ത്യയിലെ തന്നെ ആദ്യ അതിദരിദ്രരില്ലാത്ത ജില്ലയായിരിക്കും കോട്ടയം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചുമതലയേറ്റശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രക്രിയ. അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്ര്യം പൂര്‍ണമായി തുടച്ചു നീക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് മന്ത്രി വാസവൻ അറിയിച്ചു.

കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സയൻസ് ലാബ് യാഥാർത്ഥ്യമായി

കുമ്പള: പഠനത്തെ കൂടുതൽ ആകർഷകവും പ്രായോഗികവുമാക്കാൻ ലക്ഷ്യമിട്ട് കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ആധുനിക സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു. അത്യാധുനിക ഫർണിച്ചറുകളോടെ രൂപകൽപ്പന ചെയ്ത ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധീഖ് നിർവഹിച്ചു. ശാസ്ത്ര പഠനത്തിൽ പുതിയൊരു അധ്യായം കുറിക്കുന്ന ഈ സംരംഭം വിദ്യാർത്ഥികൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധീഖ്, "സ്വന്തമായി കണ്ടുപിടിക്കാനും പരീക്ഷിക്കാനും നിരീക്ഷിക്കാനുമുള്ള അവസരങ്ങൾ ജീവിതത്തിൽ വലിയ വെളിച്ചം പകരും. ജീവിതപ്രയാണത്തിൽ നേരിടേണ്ടി വരുന്ന ഓരോ വെല്ലുവിളികളെയും ശാസ്ത്രീയമായി സമീപിക്കാനും, യുക്തിബോധത്തോടെ പരിഹരിക്കാനും ഈ പ്രായോഗിക പരിശീലനം അവരെ പ്രാപ്തരാക്കും," എന്ന് കൂട്ടിച്ചേർത്തു. പരിപാടിയോടനുബന്ധിച്ച് വിവിധ സയൻസ് ക്ലബ്ബുകളിലെ അംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര എക്സ്പിരിമെന്റുകൾ വേദിക്ക് മിഴിവേകി. ഇത് കാണികളിൽ കൗതുകമുണർത്തുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈലജ ടീച്ചർ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് എ.ക...

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകന്‍

  വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍ എന്നും അരുണ്‍കുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ അരുണ്‍ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയില്‍ ചികിത്സയിലാണ് വി എസ് അച്യുതാനന്ദന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. വിഎസിനെ കാണാന്‍ പറ്റിയില്ലെന്നും മകന്‍ അരുണ്‍ കുമാറുമായി സംസാരിച്ചുവെന്നും സന്ദര്‍ശനത്തിന് ശേഷം ജി സുധാകരന്‍ പ്രതികരിച്ചു.

മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  കൊച്ചി: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യൊല്ലോ അലേര്‍ട്ട് ഉള്ളത്. വരുന്ന 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് നല്‍കിയ മഴമുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്..

അന്‍വറിനായി മുന്‍കൈയെടുക്കില്ലെന്ന് ലീഗ്; ചര്‍ച്ച വന്നാല്‍ എതിര്‍ക്കില്ല

  പി.വി.അന്‍വര്‍ വിഷയത്തിൽ തുടർ ചർച്ചകൾക്ക്  മുൻകൈ എടുക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിൽ ധാരണ. അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ചർച്ച വന്നാൽ എതിർക്കേണ്ടതില്ലെന്നും ഇന്നലെ മലപ്പുറത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിച്ചു. പി വി അൻവർ വിഷയത്തിൽ മുതിർന്ന നേതാക്കളായ ഇ.ടി.മുഹമ്മദ് ബഷീറും  എം.കെ.മുനീറും എടുത്തുചാടി അഭിപ്രായം പറയേണ്ടതില്ലായിരുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നേതാക്കളുടെ പേര് പറയാതെയായിരുന്നു വിമർശനം.

സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം, കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല, നിർബന്ധമായും പങ്കെടുക്കണമെന്ന് വി ശിവന്‍കുട്ടി

  തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു

കാവിക്കൊടിയേന്തിയ ഭാരതാംബ: സർക്കാരും ​ഗവർണറും തമ്മിൽ തർക്കം തുടരുന്നു, ഗവർണറുടെ കത്തിനു വീണ്ടും മറുപടി നൽകാൻ സർക്കാർ

  തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ സർക്കാരും ​ഗവർണറും തമ്മിൽ തർക്കം തുടരുന്നു. ഗവർണറുടെ കത്തിനു വീണ്ടും മറുപടി നൽകാനൊരുങ്ങുകയാണ് സർക്കാർ. നിയമ പരിശോധനക്ക് ശേഷം മറുപടി നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. ഭരണഘടനാ വിദഗ്ധറുടെ നിലപാട് കൂടി ചേർത്തുള്ള മറുപടി നൽകാനാണ് നീക്കം.

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത; പെരിയാറിന്‍റെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം, നിർദേശം നൽകി ജില്ലാ ഭരണകൂടം

  ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്; ചടങ്ങിൽ മുഖ്യമന്ത്രിയും സതീശനും, ആശംസകൾ നേർന്ന് നേതാക്കൾ

  തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യുഡിഎഫ്, എൽ‌ഡിഎഫ് നേതാക്കൾ ആശംസകൾ നേർന്നു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരിൽ‌ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടുമെന്ന് അൻവർ; 'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'

  മലപ്പുറം: സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കുമെന്ന് നിലമ്പൂരിലെ മുൻ എംഎൽഎ പിവി അൻവർ. തൃണമൂൽ കോൺഗ്രസ് മുന്നണിയെ നയിക്കും. യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാൻ താനില്ല. തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അൻവർ ഇന്ന് നിലമ്പൂരിൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി; സർക്കാരിനും ഗവർണർക്കും വിമർശനം

  കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും വിമർശിച്ചു. 

ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളിൽ റെഡ് അലർട്ട്

  തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്നതിനാൽ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാർ ഡാം , ഇടുക്കിയിലെ പൊന്മുടി , കല്ലാർകുട്ടി, ഇരട്ടയാർ , ലോവർ പെരിയാർ ,തൃശ്ശൂർ പെരിങ്ങൽകുത്ത് , കോഴിക്കോട് കുറ്റ്യടി ഡാം,വയനാട് ബാണാസുര സാഗർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെതുടർന്ന് വിവിധ നദികളിലും മുന്നറിയിപ്പ് നിർദേശം നൽകി.

ഇന്നും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ആണ് മഴ ശക്തമാക്കുന്നത്. 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ, ഭാരതപ്പുഴ, അച്ചൻ കോവിൽ, മണിമല ആറുകൾ, പെരിയാർ, ചാലക്കുടി പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തീരദേശവാസികൾ ജാഗ്രത നിർദ്ദേശം പാലിക്കണം. ഈ മാസം 29 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ജൂലൈ എട്ടിന് സ്വകാര്യ ബസുകള്‍ പണിമുടക്കും, 22 മുതല്‍ അനിശ്ചിതകാല സമരം

  തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ എട്ടിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന ഉള്‍പ്പെടെ നടപ്പാക്കിയില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ബസുടമ സംയുക്ത സമിതി സമര പ്രഖ്യാപന കണ്‍വന്‍ഷനിലാണ് തീരുമാനം.

കേരള കോൺഗ്രസ്‌ എൽഡിഎഫ് വിടില്ല, മുന്നണി മാറ്റം നിലവിൽ പ്രായോഗികമല്ലെന്ന് നേതൃത്വം, തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടും

  കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ്‌ (എം). ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. മലയോരമേഖലകളിൽ കൂടുതൽ വാർഡുകൾ ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് കേരള കോൺഗ്രസ്‌ എം ലക്ഷ്യം. സിപിഎമ്മുമായി ചർച്ചകൾ തുടങ്ങാനും തീരുമാനിച്ചു. പഞ്ചായത്തുകളിൽ കൂടുതൽ അംഗീകാരം വേണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്  പറഞ്ഞു

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം; കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു

  തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് ലംഘിക്കാന്‍ നിര്‍ദേശം

  തിരുവനന്തപുരം: കുട്ടികളുടെ ബാഗ് പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം തള്ളി മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നോ കൈവശം വയ്ക്കുന്നുണ്ടെന്നോ തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം. അതില്‍ ഒരു മടിയും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കണം. സമ്പൂര്‍ണ്ണ ലഹരി മുക്ത കുടുംബം ആണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥിയുടെ മരണം: സ്‌കൂളിലെ രണ്ട് അധ്യാപകരെ കൂടി പുറത്താക്കി

  പാലക്കാട്: ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണത്തില്‍ സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ കൂടി നടപടി. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെയാണ് പുറത്താക്കിയത്. പരാതിയില്‍ ഇതുവരെ അഞ്ച് അധ്യാപകര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സ്‌കൂളില്‍ പരാതികള്‍ക്കായി പൊതു പ്ലാറ്റ്‌ഫോം ഒരുക്കുമെന്ന് പുതിയ പി ടി എ കമ്മറ്റി യോഗത്തില്‍ ധാരണയായി. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് പറഞ്ഞു. ആത്മഹത്യകുറിപ്പ് കൈമാറിയത് ആശിര്‍നന്ദയുടെ സുഹൃത്തെന്ന് നാട്ടുകല്‍ പൊലീസ് പറഞ്ഞു. സ്റ്റെല്ല ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായി സുഹൃത്തുകള്‍ മൊഴിനല്‍കി.

എം.ആര്‍ അജിത് കുമാറിനെ ഒഴിവാക്കി; ഡിജിപി സ്ഥാനത്തേക്കുള്ള പട്ടികയിൽ മൂന്ന് പേര്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.

അതിശക്തമായ മഴ തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

  തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലുള്ള അച്യുതാനന്ദന്‍റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിന്‍.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവി; തിരുത്തേണ്ടത് തിരുത്തുമെന്ന് എം വി ഗോവിന്ദൻ

  നിലമ്പൂർ: നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലമ്പൂരിലെ പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കും. വർഗീയ, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചതെന്നും എം.വി ഗോവിന്ദൻ ആരോപിക്കുന്നു. ദേശാഭിമാനി ലേഖനത്തിലാണ് ആരോപണങ്ങൾ. പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയിട്ടാണ്. 2019 മുതൽ ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ട്. നിലമ്പൂരിൽ ബിജെപിയുടേയും, എസ്ഡിപിഐയുടേയും വോട്ട് യുഡിഎഫ് നേടിയെന്നും ലേഖനത്തിൽ എം.വി ഗോവിന്ദൻ പറയുന്നു

കൊളച്ചപ് എം.കെ. മുഹമ്മദ് കുഞ്ഞി നിര്യാതനായി

ബോവിക്കാനം: മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65 വയസ്സ്) നിര്യാതനായി. പരേതരായ അബ്ദുല്ല ആയിഷബി എന്നിവരുടെ മകനാണ്. ഭാര്യ:കുൽസു മക്കൾ:കബീർ,മുനീർ ഇബ്രാഹിം ഖലീൽ, സമീറ,ശബീർ. മരുമക്കൾ:അബ്ദുല്ല മഷ്ഹർ,ശംസീന, സാബിറ, ശംസീറ, മഫ്ത്തുഫ, സഹോദരങ്ങൾ: ബീഫാത്തിമ,അബ്ദുൽ ഗഫൂർ,അബ്ബാസ് കൊച്ചപ് (മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം) പരേതനായ അബ്ദുൽ ഖാദർ.വ്യാഴാഴ് വൈകിട്ട് മല്ലം പള്ളിയിൽ ഖബറടക്കും.

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്കും പരുക്ക്

അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയൽവാസിയായ ലോലിറ്റയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നാലെ ഇവരെയും തീകൊളുത്തി. ലോലിറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇന്നു രാവിലെ വീട്ടിലെത്തിയ സമീപവാസികളാണ് പൊള്ളലേറ്റ നിലയിൽ ഹിൽഡയെയും ലോലിറ്റയെയും കണ്ടെത്തിയത്

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ ശക്തമാകും, മണിക്കൂറിൽ 50 കി.മീ വേഗത്തിൽ കാറ്റും, ഓറഞ്ച്, യെല്ലോ അലർട്ടുകൾ

  തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

  നിലമ്പൂർ: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മുണ്ടേരി വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയാണ് (46) കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള താൽക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019ലെ പ്രളയത്തിൽ വീട് നഷ്ട്ടപെട്ടതിന് ശേഷം ഇവിടെ താത്കാലിക കുടിലുകെട്ടി താമസിക്കുകയായിരുന്നു.

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

  ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 133 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്നതില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നല്‍കി. 

ഹേമ കമ്മിറ്റി റിപ്പോർട്ട്; എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചു

 " കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ എടുത്ത എല്ലാ കേസുകളിലെയും അന്വേഷണം പ്രത്യേക സംഘം അവസാനിപ്പിച്ചു. മുഴുവൻ കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് പ്രത്യേക അന്വേഷണ സംഘം.

കാവിക്കൊടിയേന്തിയ ഭാരതാംബ: മുഖ്യമന്ത്രി ഗവ‍‍ർണറെ എതിർപ്പ് അറിയിക്കും; തീരുമാനമെടുത്തത് മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സർക്കാ‍ർ പരിപാടികളിൽ ആർഎസ്എസിൻ്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ ഗവ‍ർണറെ എതി‍ർപ്പ് അറിയിക്കാൻ മുഖ്യമന്ത്രി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തു. സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവ‍ർണർ രാജേന്ദ്ര അർലേകറെ അറിയിക്കും. മറ്റ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സർക്കാരിൻ്റെ തീരുമാനം.

വിഎസിന്റെ ആരോഗ്യാവസ്ഥ​ ഗുരുതരമായി തുടരുന്നു; വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

  തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നേരത്തെ, ആരോ​ഗ്യനില മെച്ചപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

എല്ലാം രാജ്യത്തിനായി, ചിലർ ബിജെപിയിലേക്കുള്ള ചാട്ടമായി വ്യാഖ്യാനിക്കുന്നു'; മോദി സ്തുതിയിൽ വിശദീകരണവുമായി ശശി തരൂർ

  മോസ്കോ: മോദി സ്തുതിയിൽ കോൺഗ്രസിനുള്ളിൽ വിമര്‍ശനം കടുക്കുമ്പോൾ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. തന്‍റെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നാണ് തരൂർ പറയുന്നത്. അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ദേശീയതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നത്. തന്‍റെ ശബ്‍ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്നും തരൂർ പറഞ്ഞു.

സംസ്ഥാനത്ത് ശനിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെലോ അലർട്ട്

  സംസ്ഥാനത്ത് ശനിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. 60 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം വിലക്കി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന തിരമാല മുന്നറിയിപ്പുമുണ്ട്

വയനാട് ചൂരല്‍മലയില്‍ കനത്തമഴ; മുണ്ടക്കൈ– അട്ടമല റോഡ് മുങ്ങി

  ചൂരല്‍മലയില്‍ കനത്ത മഴ. മുണ്ടക്കൈ അട്ടമല റോഡ് മുങ്ങി. ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്കാണ്. പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കാണ്. രാത്രി ചൂരല്‍മലയില്‍ പെയ്തത് 100 മി.മീറ്റര്‍ മഴ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചെന്ന് ടി.സിദ്ദിഖ് എംഎല്‍എ അറിയിച്ചു. 

എംഎസ്‍സി എൽസ 3ൽ നിന്ന് എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ; സാൽവേജ് കമ്പനി പിന്മാറി, അന്ത്യശാസനം നൽകി സർക്കാർ

  കൊച്ചി: കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട് മുങ്ങിയ എംഎസ്‍സി എൽസ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ. ഇതിനായി എംഎസ്‍സി കമ്പനി നിയോഗിച്ച സാൽവേജ് കമ്പനി ദൗത്യത്തിൽ നിന്ന് പിന്മാറി. അതേസമയം ഇതുവരെയും കപ്പലിൽ നിന്ന് എണ്ണം നീക്കം ചെയ്യാത്തതിന്റെ പേരിൽ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകി. ഉടൻ എണ്ണ നീക്കാനുള്ള നടപടികൾ ഉടൻ തുടങ്ങിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ അറിയിച്ചു.

അന്ധവിശ്വാസവും അനാചാരവും തടയല്‍ ബില്‍; പിന്‍മാറി സര്‍ക്കാര്‍; ഹൈക്കോടതിക്ക് അതൃപ്തി

  അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള നിയമനിർമാണത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറി. നയപരമായ തീരുമാനം എന്ന് വ്യക്തമാക്കിയാണ് നിയമനിർമ്മാണത്തിൽ നിന്നും പിന്മാറിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സർക്കാർ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി നിയമനിർമ്മാണം എന്തുകൊണ്ട് സാധ്യമല്ല എന്നതിനെ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകി.

പ്ലസ്ടു സർട്ടിഫിക്കറ്റിലെ തെറ്റുകളിൽ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ്ടു സർട്ടിഫിക്കറ്റിലെ തെറ്റുകളിൽ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി.ശിവൻകുട്ടി. സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യാനും മന്ത്രി നിർദേശം നൽകി. ഹയർസെക്കണ്ടറി ജോയിന്റ് ഡയറക്ടർ, സർക്കാർ ഐടി സെൽ പ്രതിനിധി, സംസ്ഥാന പ്രസ് പ്രതിനിധി എന്നിവർ അടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി ഐഎഎസ്, ഹയർസെക്കണ്ടറി അക്കാദമിക് ജെഡി ഡോ. എസ്.ഷാജിത, ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജെഡി ഡോ. കെ.മാണിക്യരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നു, ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

  ദില്ലി: ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതല്‍ നിരക്കുകളിലെ വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എസി ഇതര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എസി ക്ലാസുകളുടെ നിരക്ക് വര്‍ധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും. 500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് സബര്‍ബന്‍ ടിക്കറ്റുകള്‍ക്കും സെക്കന്‍ഡ് ക്ലാസ് യാത്രക്കും നിരക്ക് വര്‍ധനവുണ്ടാകില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വര്‍ധിക്കും. പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ വര്‍ധനവുണ്ടാകില്ല. 2025 ജൂലൈ 1 മുതല്‍ ആരംഭിക്കുന്ന തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാര്‍ നിര്‍ബന്ധമാത്തിയതെന്നാണ് വിശദീകരണം

വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമിച്ചതായി ഇസ്രയേൽ സൈന്യം, വ്യോമപാത തുറന്നു

  ടെൽ അവീവ്: 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ വ്യോമ പാത തുറന്ന് ഇസ്രയേൽ. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് വ്യോമപാത വീണ്ടും തുറന്നതായി വ്യക്തമാക്കിയത്. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമപാത പൂർണമായി അടച്ചത്.

പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്‍-ഇസ്രായേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

  ടെഹ്റാൻ: 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു.

വിഎസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി,തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

  തിരുവനന്തപുരം:വിഎസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് തീവ്ര പരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് , സ്പെഷ്യലിസ്റ്റുകളാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിലെത്തിച്ചത്

ശശി തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ, ഭിന്നത രൂക്ഷമാകുന്നു,തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം

  ദില്ലി: ശശി തരൂരും കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതിനിടെ ശശി തരൂരിന്‍റെ മോദി സ്തുതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു.

നാടിന്റെ നോവായി രഞ്ജിത; അഹമ്മദാബാദ് ആകാശദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തില്‍ വെച്ചിരിക്കുകയാണ്. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ

  ടെഹ്റാൻ: വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ പ്രതികരിച്ചിട്ടുള്ളത്. ട്രംപിന്റെ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണ് ഇത്. പുലർച്ചെ 4.16ഓടെയാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം വിശദമാക്കിയത്.

അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നാളെ നാട്ടിലെത്തിക്കും

    അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. അപകടത്തിനു പിന്നാലെ രഞ്ജിതയുടെ സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് നൽകിയിരുന്നു. എന്നാൽ മൃതദേഹം സ്ഥിരീകരിക്കാനായില്ല. തുടർന്ന് അമ്മ തുളസിയുടെ രക്ത സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതോടെയാണ് മൃതദേഹം തിരിച്ചറിയാനായത്. ജൂൺ 22നാണ് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത നീണ്ട കാലത്തെ പ്രവാസം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ലണ്ടനിലേക്കു മടങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. കുവൈത്തിൽ ജോലി ചെയ്തിരുന്ന രഞ്ജിത കഴിഞ്ഞ വർഷമാണ് ലണ്ടനിലേക്കു പോയത്. പിഎസ്സി മുഖേന കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് നാട്ടിലെത്തിയത്. ലണ്ടനിൽ തിരികെ എത്തി നടപടിക്രമങ്ങൾ പ...

കുമ്പള ജി.എച്ച്.എസ്. സ്കൂളിൽ വായനാദിനം; സാഹിത്യവും വായനയും പുതിയ വെളിച്ചത്തിൽ

  കുമ്പള: അക്ഷരങ്ങളുടെയും അറിവിൻ്റെയും ലോകത്തേക്ക് പുതിയ വാതായനങ്ങൾ തുറന്ന് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രോഗ്രാം ഹാളിൽ നടന്ന ചടങ്ങിൽ, പ്രശസ്ത നോവലിസ്റ്റും വിദ്യാലയത്തിലെ പ്രിയപ്പെട്ട അധ്യാപികയുമായ സുധാ എസ്. നന്ദൻ വായനയുടെ അനന്ത സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിച്ചു. വായനയുടെ മഹത്വത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, താൻ വായിച്ച് ഹൃദയത്തോട് ചേർത്തുവെച്ച സാഹിത്യ ഗ്രന്ഥങ്ങളെക്കുറിച്ചും അവ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സുധാ എസ്. നന്ദൻ ഉത്ഘാട പ്രസംഗത്തിൽ വിശദീകരിച്ചു. ഓരോ പുസ്തകവും ഓരോ ലോകമാണെന്നും, വായനയിലൂടെ നാം വ്യത്യസ്ത സംസ്കാരങ്ങളെയും ചിന്തകളെയും അടുത്തറിയുന്നുവെന്നും അവർ പറഞ്ഞു. അറിവ് നേടുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനും ഭാവനയെ ഉണർത്തുന്നതിനും വായന വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അവർ ഓർമ്മിപ്പിച്ചു.  അധ്യാപിക കൂടിയായ ഒരു സാഹിത്യകാരിയുടെ വാക്കുകൾ വിദ്യാർത്ഥികളിൽ വായനയോടുള്ള അഭിനിവേശം വർദ്ധിപ്പിക്കാൻ പര്യാപ്തമായിരുന്നു.    ചടങ്ങിൽ എച്ച് എം ഷൈലജ വി.ആർ. സ്വാഗതം പറഞ്ഞു...

പരാജയത്തിൽ ആദ്യ പ്രതികരണവുമായി എം സ്വരാജ്; 'ഭരണവിരുദ്ധ വികാരമല്ല, തോൽവിയുടെ പാഠങ്ങള്‍ ഉള്‍കൊണ്ട് മുന്നോട്ടുപോകും'

 മലപ്പുറം: നിലമ്പൂര്‍ ഉപതെര‍ഞ്ഞെടുപ്പിലെ പരാജയത്തിൽ ആദ്യ പ്രതികരണവുമായി എൽ‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. തോറ്റ കാരണം പരിശോധിക്കുമെന്നും ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്താനാകില്ലെന്നും എം സ്വരാജ് പറഞ്ഞു. മണ്ഡലത്തിൽ പൊതുവെ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. 

കൈ' പിടിച്ച് നിലമ്പൂര്‍; വിജയക്കൊടി പാറിച്ച് ആര്യാടന്‍ ഷൗക്കത്ത്,11005 വോട്ടിന്റെ ലീഡ്

നിലമ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11005 വോട്ടിന്റെ ലീഡ് നേടിയാണ് ഷൗക്കത്ത് വിജയം നേടിയത്. ആര്യാടൻ ഷൗക്കത്തിന് 76,493 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 65,416 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ19,946 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർഥി അഡ്വ.മോഹൻ ജോർജ്6483 വോട്ടുകളം എസ്‍ഡിപിഐ സ്ഥാനാർഥി അഡ്വ.സാദിഖ് നടുത്തൊടി 1724 വോട്ടുകളും ലഭിച്ചു.ഒമ്പത്,16 റൗണ്ടുകളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാനായത്. ബാക്കി റൗണ്ടുകളിലെല്ലാം ഷൗക്കത്ത് തന്നെയാണ് ലീഡ് ഉയർത്തിയത്. തെരഞ്ഞെടുപ്പില്‍ കൃത്യമായ മേല്‍ക്കൈയുണ്ടാക്കാന്‍ സ്വതന്ത്രനായി മത്സരിച്ച മുന്‍ എംഎല്‍എ പി.വി അന്‍വറിനായി.

വായനാ പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി

ബോവിക്കാനം:- പൊവ്വൽ പി.ടി.അബ്ദുല്ലാ ഹാജി ലൈബ്രറിയും സൂപ്പർ സ്റ്റാർ ആർട്സ് ക്ലബ്ബും ചേർന്ന് വായനാ പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി. ലൈബ്രറി പ്രസിഡന്റും എഴുത്തുകാരനുമായ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.കവി രാഘവൻ ബെള്ളിപ്പാടി മുഖ്യ പ്രഭാഷണം നടത്തി.സൂപ്പർ സ്റ്റാർ ക്ലബ് പ്രസിഡന്റ് മജീദ് പള്ളിക്കാൽ അദ്ധ്യക്ഷത വഹിച്ചു. . റഹീം സി എച്ച്, ജാസർ പൊവ്വൽ, ബഷീർ കുർസ് എന്നിവർആശംസാ പ്രസംഗം നടത്തി .ക്ലബ്ബ് സെക്രട്ടറി അസീസ് നെല്ലിക്കാട് സ്വാഗതവും ജോയിൻറ് സെക്രട്ടറി അസീസ് കടവത്ത് നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് രാഘവൻ ബെള്ളിപ്പാടി ലൈബ്രറിയുടെ പുസ്തക ശേഖരത്തിലേക്ക് തന്റെ പുസ്തകങ്ങൾ സംഭാവന ചെയ്തു.

വോട്ട് പിണറായിസത്തിനെതിരെ; എല്‍ഡിഎഫ് വോട്ടുകള്‍ പിടിച്ചെന്ന് അന്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മല്‍സരിച്ച് മികച്ച പ്രകടനം പുറത്തെടുത്ത് പി.വി. അന്‍വര്‍. രണ്ടുവട്ടം നിലമ്പൂരില്‍ നിന്നും എം.എല്‍.എയായ അന്‍വര്‍ എട്ടു റൗണ്ട് കഴിഞ്ഞപ്പോള്‍ പതിനായിരത്തിലേറെ വോട്ടുകളാണ് നേടിയത്. പിണറായിസത്തിനെതിരെയുള്ള വോട്ടുകളാണ് തനിക്ക് കിട്ടിയത് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്‍റെ വോട്ടുപിടിച്ചുവെന്ന് പറയേണ്ടെന്നും എല്‍ഡിഎഫില്‍ നിന്നാണ് കൂടുതല്‍ വോട്ടുകള്‍ തനിക്ക് കിട്ടിയതെന്നും അന്‍വര്‍ അവകാശപ്പെട്ടു. സ്വരാജിന് യുഡിഎഫ് ക്രോസ് വോട്ടുചെയ്തുവെന്ന ആരോപണം അന്‍വര്‍ ആവര്‍ത്തിച്ചു

പത്ത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി; മുന്നേറി യുഡിഎഫ്, ഷൗക്കത്തിന്‍റെ ലീഡ് 7000 കടന്നു

  നിലമ്പൂർ: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനിൽക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്.വോട്ടെണ്ണൽ പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ തന്നെ മുന്നിട്ട് നിന്ന ആര്യാടൻ ഷൗക്കത്ത് പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ 7000 ത്തിലധികം വോട്ടിന് മുന്നിലാണ്. അതേസമയം, ഒമ്പതാം റൗണ്ടിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 207 വോട്ടിന്‍റെ ലീഡ് ലഭിച്ചു. വോട്ടെണ്ണിത്തുടങ്ങിയതിന് ശേഷം ഈ റൗണ്ടിൽ മാത്രമാണ് സ്വരാജ് ലീഡുയര്‍ത്തിയത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; കാസര്‍കോട് അടുത്ത മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കേരളത്തിലും മലയോരമേഖലയിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. കാസര്‍കോട് ജില്ലയില്‍ റഡാര്‍ ചിത്ര പ്രകാരം അടുത്ത മൂന്നുമണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മൂന്ന് ദിവസവും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തന്നെയാണ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

നിലമ്പൂർ വോട്ടെണ്ണൽ 11ാം റൗണ്ടിൽ; യുഡിഎഫ് ലീഡ് 6500 കടന്നു

  ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയതോടെ എൽഡിഎഫ് പ്രതീക്ഷകൾക്ക് കാര്യമായി മങ്ങലേറ്റു.  എൽഡിഎഫ് 33166 യുഡിഎഫ് 39669 അൻവർ 11466 ബിജെപി 4534 ലീഡ് 6503

സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

  സംസ്ഥാനത്ത്‌ ജൂൺ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. ഇതിനായി 825.71 കോടി രൂപ വെള്ളിയാഴ്‌ച തന്നെ അനുവദിച്ചിരുന്നു. ഈ തുക ബാങ്കുകൾക്കും കൈമാറി. ബാങ്ക്‌ അക്കൗണ്ടുവഴി പെൻഷൻ ലഭിക്കുന്ന ബഹുഭൂരിപക്ഷം പേർക്കും ശനിയാഴ്‌ച തന്നെ പെൻഷൻ ലഭിച്ചിട്ടുണ്ട്‌. മറ്റുള്ളവർക്കെല്ലാം വരും ദിവസങ്ങളിൽതന്നെ പെൻഷൻ ലഭിക്കും.