വന്യമൃഗം അക്രമങ്ങൾക്കെതിരെയും തെരുവ് നായ്ക്കൾക്കെതിരെയും കേരള സർക്കാർ നിയമം കൊണ്ടുവരണം: കേരള കോൺഗ്രസ് (എം)
കാഞങ്ങാട് :കേന്ദ്ര കേരള സർക്കാരുകളും തുല്യ അധികാരമുള്ള കൺകറന്റ്റ് ലിസ്റ്റിൽപ്പെട്ട അതുകൊണ്ട് കേന്ദ്രസർക്കാർ അനുകൂല നടപടികൾ എടുക്കാത്ത സാഹചര്യത്തിൽ കാർഷിക മലയോര ജനതയെ രക്ഷിക്കുന്നതിന് കേരള സർക്കാർ പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് കേരള കോൺഗ്രസ് (എം )ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു വന്യജീവി അക്രമണത്തിൽ മലയോര ജനത അനുഭവിക്കുന്ന അതേ ഭീഷണിയാണ് നഗരങ്ങളിൽ തെരുവ് നായ്ക്കൾ മൂലം ജനങ്ങൾ അനുഭവിക്കുന്നത് ആധുനിക കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം പേവിഷബാധ മൂലം മരിക്കുന്നത് കേരള സമൂഹത്തിന്
അപമാനകരമാണെന്ന് കേരള കോൺഗ്രസ് (എം)കാസർഗോഡ് ജില്ലാ കമ്മിറ്റി വിലയിരുത്തി .എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കൈക്കൊള്ളണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കേരള കോൺഗ്രസ് ( എം ) ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാ പറമ്പിൽ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ബിജു തുളശ്ശേരി ജില്ലാ പഞ്ചായത്ത് മെമ്പർ ജില്ലാ സെക്രട്ടറിയുമായഷിനോജ് ചാക്കോ, ജോയി മൈക്കിൾ, സിജി കട്ടക്കയം ,
ബാബു നെടിയകാല, കെ എം ചാക്കോ, യൂസഫ് ടി പി ,ജോസ് ചെന്നിക്കോട്ടു കുന്നേൽ, രാഘവചേരാൻ ,ടോമി വാഴപ്പള്ളി, ജോയ് തടത്തിൽ ,ജോസ് പേണ്ടനത്ത്, ജോബ് കവിയിൽ, ജോസ് പുതുശ്ശേരിക്കാല എന്നിവർ സംസാരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ