ബോവിക്കാനം:-
പൊവ്വൽ പി.ടി.അബ്ദുല്ലാ ഹാജി ലൈബ്രറിയും സൂപ്പർ സ്റ്റാർ ആർട്സ് ക്ലബ്ബും ചേർന്ന് വായനാ പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി. ലൈബ്രറി പ്രസിഡന്റും എഴുത്തുകാരനുമായ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.കവി രാഘവൻ ബെള്ളിപ്പാടി മുഖ്യ പ്രഭാഷണം നടത്തി.സൂപ്പർ സ്റ്റാർ ക്ലബ് പ്രസിഡന്റ് മജീദ് പള്ളിക്കാൽ അദ്ധ്യക്ഷത വഹിച്ചു.
. റഹീം സി എച്ച്, ജാസർ പൊവ്വൽ, ബഷീർ കുർസ് എന്നിവർആശംസാ പ്രസംഗം നടത്തി .ക്ലബ്ബ് സെക്രട്ടറി അസീസ് നെല്ലിക്കാട് സ്വാഗതവും ജോയിൻറ് സെക്രട്ടറി അസീസ് കടവത്ത് നന്ദിയും പറഞ്ഞു.ചടങ്ങിൽ വെച്ച് രാഘവൻ ബെള്ളിപ്പാടി ലൈബ്രറിയുടെ പുസ്തക ശേഖരത്തിലേക്ക് തന്റെ പുസ്തകങ്ങൾ സംഭാവന ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ