ദില്ലി: ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതല്‍ നിരക്കുകളിലെ വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എസി ഇതര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എസി ക്ലാസുകളുടെ നിരക്ക് വര്‍ധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും.
500 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് സബര്‍ബന്‍ ടിക്കറ്റുകള്‍ക്കും സെക്കന്‍ഡ് ക്ലാസ് യാത്രക്കും നിരക്ക് വര്‍ധനവുണ്ടാകില്ല. 500 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വര്‍ധിക്കും. പ്രതിമാസ സീസണ്‍ ടിക്കറ്റില്‍ വര്‍ധനവുണ്ടാകില്ല. 2025 ജൂലൈ 1 മുതല്‍ ആരംഭിക്കുന്ന തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാര്‍ നിര്‍ബന്ധമാത്തിയതെന്നാണ് വിശദീകരണം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ