തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ