നാലര പതിറ്റാണ്ട്കാലം പൊതുജീവിതത്തിൽ നിറഞ്ഞ് നിന്ന മുസ്ലിം ലീഗ് നേതാവിൻ്റെ വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി
തെക്കിൽ:വിദ്യാർത്ഥി,യുവജന രാഷ്ട്രിയത്തിലൂടെ പൊതുരംഗത്ത് കടന്ന് വന്ന് നാലര പറ്റിണ്ടാണ്ട്കാലം മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് വേണ്ടി ജീവിതം സമർപ്പിച്ച മുസ്ലിം ലീഗ് നേതാവും മുൻ ചെമനാട് ഗ്രാമപഞ്ചായത് മെമ്പറുമായ സിഎച്ച് ഹുസൈനാർ തെക്കിലിൻ്റെ പെട്ടന്നുള്ള ദേഹവിയോഗം തെക്കിൽ,ചട്ടഞ്ചാൽ പ്രദേശങ്ങളെ ദുഖത്തിലാഴ്ത്തി.എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഹുസൈനാർ തെക്കിലിന് മുസ്ലിം ലീഗ് പാർട്ടി ജീവന് തുല്യമായിരുന്നു.ജനപ്രതിനിധിയായിരിക്കുമ്പോൾ പുത്തരിയടുക്കം എട്ടാവാർഡിന് വേണ്ടി അദ്ധേഹം നടത്തിയ വിഘസന പ്രവർത്തനങ്ങൾ എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. തെക്കിൽ,ചട്ടഞ്ചാൽ പ്രദേശങ്ങളിലും ചെമനാട് പഞ്ചായതിലും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയെ ശക്കതിപ്പെടുത്തുന്നതിൽ അദ്ധേഹം നടത്തിയ പ്രവർത്തനങ്ങൾ വളരെ വലുതാണ്.രാഷ്ട്രീയത്തിനോടൊപ്പം മതസാമൂഹിക രംഗത്തും അദ്ധേഹം നിറസാനിദ്ധ്യമായിരുന്നു.സമസ്തയുടെ സജീവ പ്രവർത്തകനും,ചട്ടഞ്ചാൽ എംഐസിയുടെ സ്ഥാപക കാലംമുതൽ സിഎം ഉസ്താദിനോടൊപ്പം സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച അദ്ധേഹം മരണംവരെ എംഐസിയുടെ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.ആദ്യകാലത്ത് എസ് വൈ എസിൻ്റെ ഉദുമ മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി,ജില്ലാ വൈസ് പ്രസിഡണ്ട്,മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡണ്ഡ്,സംസ്ഥാന കൗൺസിലർ തുടങ്ങിയ പദവികൾ വഹിച്ചിരുന്ന അദ്ധേഹം
നിലവിൽ മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം,ചട്ടഞ്ചാൽ ടൗൺ കമ്മിറ്റി പ്രസിഡണ്ട്,ചട്ടഞ്ചാൽ അർബൻ സൊസൈറ്റി ഡയറക്ടർ,മോട്ടോർ തൊഴിലാളി എസ്ടിയു ജില്ലാ വൈസ് പ്രസിഡണ്ട്,ചട്ടഞ്ചാൽ യൂണിറ്റ് പ്രസിഡണ്ട്,യുഡിഎഫ് ചെമനാട് പഞ്ചായത് ലൈസൺ കമ്മിറ്റി അംഗം, സ്ഥാനങ്ങൾ വഹിക്കുന്നു.
അദ്ധേഹത്തിൻ്റെ മരണവിവരമറിഞ്ഞ് നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും വലിയ ഒരു ജനാവലിയാണ് വീട്ടിലെത്തുകയും ജനാസ നിസ്കാരത്തിൽ സംബന്ധിക്കുകയും ചെയ്ത്.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ ഇ എ ബക്കർ ,ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ പഞ്ചായത് ജനറൽ സെക്രട്ടറി ടി ഡി കബീർ എന്നിവർ ചേർന്ന് ജനാസയ്ക്ക് ഹരിതപതാക പുതപ്പിച്ചു.
തെക്കിൽ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.
തെക്കിലിൽ നടന്ന അനുശോച യോഗത്തിൽ മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ അദ്ധ്യക്ഷ വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ എം ഷാജി അനുശോചന പ്രഭാഷണം നടത്തി,പഞ്ചായത് ജനറൽ സെക്രട്ടറി ടി ഡി കബീർ സ്വാഗതം പറഞ്ഞു. കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ
സമസ്ത ഉപാദ്ധ്യക്ഷൻ യുഎം അബ്ദുൾ റഹിമാൻ മുസ്ലിയാർ,സയ്യിദ് ഹുസൈൻ തങ്ങൾ,ജില്ലാ ട്രഷറർ പിഎം മുനീർ ഹാജി, ജില്ലാ ഭാരവാഹികളായ അഡ്വ എൻ എ ഖാലിദ്,എജിസി ബഷീർ,അബ്ദുല്ല കുഞ്ഞി ചെർക്കള,എ ബി ശാഫി,ഹാരിസ് ചൂരി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീർ വെള്ളിക്കോത്ത്,ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി,ട്രഷറർ ഹമീദ് മാങ്ങാട്,വൈസ് പ്രിസിഡണ്ട് അബ്ദുല്ല കുഞ്ഞി കീഴൂർ,സെക്രട്ടറിമാരായ മുഹമ്മദ് കുഞ്ഞി പെരുമ്പള,ഹാരിസ് തൊട്ടി,മഞ്ചേശ്വേര മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ്, ചെമനാട് ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സുഫൈജ അബുബക്കർ, വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ,തൃക്കരിപൂർ ഗ്രാമപഞ്ചായത് പ്രസിഡണ്ട് വികെ ബാവ,ചെങ്കള പഞ്ചായത് പ്രസിഡണ്ട് ഖാദർ ബദരിയ,ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഹാജി അബ്ദുല്ല ഹുസൈൻ,അൻവർ കോളിയടുക്കം,ബഷീർ പള്ളങ്കോട്,
കെപിസിസി നിർവ്വാഹക സമിതി അംഗം ഹകീം കുന്നിൽ,ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വൽ.മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് പ്രസിഡണ്ട് കെ എം അബ്ദുൽ ഖാദർ കളനാട്, ഉദുമ പഞ്ചായത് പ്രസിഡണ്ട് കെബിഎം ശരീഫ്,ജനറൽ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി,പള്ളിക്കര പഞ്ചായത് പ്രസിഡണ്ട് സിദ്ധീഖ് പള്ളിപ്പുഴ,ജനറൽ സെക്രട്ടറി ചോണായി മുഹമ്മദ് കുഞ്ഞി,മുളിയാർ പഞ്ചായത് പ്രസിഡണ്ട് ബിഎം അബുബക്കർ ഹാജി,ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് ഇടനീർ,ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ,ജനറൽ സെക്രട്ടറി സഹീർ ആസിഫ്,ട്രഷറർ എംബി ഷാനവാസ്,ദുബൈ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാൽ,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം യൂസഫ് ഉളുവാർ, ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര,ട്രഷറർ മൊയ്തു തൈര,പഞ്ചായത് പ്രസിഡണ്ട് അബുബക്കർ കടാങ്കോട്,ജനറൽ സെക്രട്ടറി നശാത് പരവനടുക്കം,എസ് ടി യു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി,പി ടി എച്ച് ജില്ലാ കോഡിനേറ്റർ ജലീൽ കോയ,
കോൺഗ്രസ് ബ്ലോക്ക് ട്രഷറർ ഹാരിസ് ബണ്ടിച്ചാൽ,യൂഡിഎഫ് പഞ്ചായത് കൺവീനർ കൃഷ്ണൻ ചട്ടഞ്ചാൽ,ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ,മെമ്പർമാരായ ശാസുദ്ധീൻ തെക്കിൽ,അഹമ്മദ് കല്ലട്ര,നിസാർ ടിപി,മുസ്ലിം ലീഗ് പഞ്ചായത് ഭാരവാഹികളായ, സി എം മുസ്തഫ,ബി യു അബ്ദുൽ റഹിമാൻ ഹാജി,കെ ടി നിയാസ്,അഫ്സൽ സിസിളു,സി എച്ച് മുഹമ്മദ് കുഞ്ഞി,ചട്ടഞ്ചാൽ അർബൻ സൊസൈറ്റി വൈസ് പ്രസിഡണ്ട് മജിദ് ബെണ്ടിച്ചാൽ,
അഡ്വ എംടിപി കരീം,മൂസാബി ചെർക്കള,ബ്ലോക്ക് പഞ്ചായത് അംഗങ്ങളായ ബദ്റുൽ മുനീർ,കലാഭവൻ രാജു,ഹനീഫ പാറ,അബ്ബാസ് ബന്താട്,അബ്ദുൽ ഖാദർ കണ്ണമ്പള്ളി,മല്ലം സുലൈമാൻ ഹാജി,ശരീഫ് മല്ലത്ത്,ശഫീഖ് മയിക്കുഴി,സിറാജ് മഠം തുടങ്ങിയവർ വീട്ടിലെത്തി അനുശോചിച്ചു,
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ