കുമ്പള: അക്ഷരങ്ങളുടെയും അറിവിൻ്റെയും ലോകത്തേക്ക് പുതിയ വാതായനങ്ങൾ തുറന്ന് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ പ്രോഗ്രാം ഹാളിൽ നടന്ന ചടങ്ങിൽ, പ്രശസ്ത നോവലിസ്റ്റും വിദ്യാലയത്തിലെ പ്രിയപ്പെട്ട അധ്യാപികയുമായ സുധാ എസ്. നന്ദൻ വായനയുടെ അനന്ത സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിച്ചു.
വായനയുടെ മഹത്വത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, താൻ വായിച്ച് ഹൃദയത്തോട് ചേർത്തുവെച്ച സാഹിത്യ ഗ്രന്ഥങ്ങളെക്കുറിച്ചും അവ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സുധാ എസ്. നന്ദൻ ഉത്ഘാട പ്രസംഗത്തിൽ വിശദീകരിച്ചു. ഓരോ പുസ്തകവും ഓരോ ലോകമാണെന്നും, വായനയിലൂടെ നാം വ്യത്യസ്ത സംസ്കാരങ്ങളെയും ചിന്തകളെയും അടുത്തറിയുന്നുവെന്നും അവർ പറഞ്ഞു. അറിവ് നേടുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനും ഭാവനയെ ഉണർത്തുന്നതിനും വായന വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അവർ ഓർമ്മിപ്പിച്ചു.
അധ്യാപിക കൂടിയായ ഒരു സാഹിത്യകാരിയുടെ വാക്കുകൾ വിദ്യാർത്ഥികളിൽ വായനയോടുള്ള അഭിനിവേശം വർദ്ധിപ്പിക്കാൻ പര്യാപ്തമായിരുന്നു.
ചടങ്ങിൽ എച്ച് എം ഷൈലജ വി.ആർ. സ്വാഗതം പറഞ്ഞു
എസ് എം സി ചെയർമാൻ. അഹമ്മദലി അധ്യക്ഷവഹിച്ചു.
പി ടി എ വൈസ് പ്രസിഡൻ്റ്മാരായ മൊയ്തീൻ അസീസ്, രത്നാകരൻ
ഹിന്ദി ക്ലബ് കൺവീനർ. മുരളീധരൻ , ഇംഗ്ലീഷ ക്വബ് കൺവീനർ ശാന്തികൃഷ്ണ വിദ്യാരംഗകലാ സാഹിത്യ വേദി കൺവീനർ റീന , അറബിക് ക്ലബ് കൺവീനർ
ഹാരിസ് എന്നിവർ ആശംസ പ്രസംഗ നടത്തി. സ്റ്റാഫ് സെക്രട്ടറി പ്രിയ ബി.എം. നന്ദി പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ