ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനത്ത് ലീഗ് ഹൗസ് ഉദ്ഘാടനം ചെയ്തു

 



മുളിയാർ: മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖാ കമ്മിറ്റി സജ്ജികരിച്ച ബോവിക്കാനം ലീഗ് ഹൗസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. 

ചടങ്ങ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഉദുമണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ടൗൺ ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട്സിദ്ധീഖ് മുസ്ലിയാർ നഗർപ്രവർത്തന പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.അബൂബക്കർ ഹാജിക്ക് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൾ ഖാദറും,വൈസ് പ്രസിഡണ്ട് ബിഎം.അഷ്റഫിന് ജില്ലാ സെക്രട്ടറി എബി. ശഫിയും ഉപഹാരം കൈമാറി.

ഉദുമ മണ്ഡലം ട്രഷറർ 

ഹമീദ് മാങ്ങാട്,യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടിഡി. കബീർ,യുഡിഎഫ് ചെയർമാൻ ഖാലിദ് ബെള്ളി പ്പാടി,എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി,പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ മാർക്ക് മുഹമ്മദ്,രമേഷൻ മുതല പ്പാറ,ഖാദർ ആലൂർ,എ.ബി. കലാം,ബി.കെ.ഹംസആലൂർ, അബ്ദുല്ല ഡെൽമ,അനീസ മൻസൂർ മല്ലത്ത്, ബി.എം. ഹാരിസ്,എ.ബി. കുട്ടിയാനം, അബ്ബാസ്കൊളച്ചപ്,സുഹറബാലനടുക്കം,ഷെഫീഖ് മൈക്കുഴി,കെമുഹമ്മദ് കുഞ്ഞി,ബി.എം.ശംസീർ, എസ്എം.മുഹമ്മദ് കുഞ്ഞി,

ബസ് സ്റ്റാന്റ് അബ്ദുൾ റഹിമാൻ,ഹമീദ് മല്ലം, ഹംസ പന്നടുക്കം, മനാഫ് ഇടനീർ, ഷെരീഫ് മല്ലത്ത്, ബി.എ മുഹമ്മദ് കുഞ്ഞി, സമീർ അല്ലാമ നഗർ, ഷെരീഫ് പന്നടുക്കം,ലത്തീഫ് ഇടനീർ, അബ്ദുൾ റഹിമാൻ ചൊട്ട, ബി.കെ. നിസാർ, പി.അബ്ദുല്ല കുഞ്ഞി ഹാജി,,റംഷീദ് ബാലനടുക്കം,

ഹനീഫബോവിക്കാനം,ഖാദർ ബേക്കറി,മുഹമ്മദ് പാറ, കുഞ്ഞി മല്ലം,നിസാർ ബസ് സ്റ്റാന്റ്, അറഫാത്ത് ബോവി ക്കാനം,ഉസ്മാൻ മുസ്ല്യാർ നഗർ, ബി.എം. മഹമൂദ്, ഹമീദ് നസ്രത്ത് സൗത്ത്, മൊയ്തു മുക്രി, ഹമീദ് പോക്കർ സംബന്ധിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.