ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'നാം ഇന്ത്യൻ ജനത' എസ്.എസ്.എഫ്. ജില്ലാ റാലി നാളെ ചെറുവത്തൂരിൽ;ആയിരത്തോളം കേഡർ അംഗങ്ങൾ അണിനിരക്കും

 

ചെറുവത്തൂർ:നാം ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി നാളെ (ശനി) വൈകുന്നേരം ചെറുവത്തൂരിൽ ജില്ലാ റാലി നടക്കും.

ഗോൾഡൻ ഫിഫ്റ്റിയുടെ കേഡർ അംഗങ്ങളായ ആയിരത്തോളം പ്രവർത്തകർ റാലിയിൽ അണി നിരക്കും.നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിക്കും.ചെറുവത്തൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സി. കെ. റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.

പുതുതായി തെരഞ്ഞെടുത്ത എസ്എസ്എഫ് ഭാരവാഹികളെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പള്ളങ്കോട്, അബ്ദുൽ ഖാദിർ മദനി, സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി, സയ്യിദ് മുനീറുൽ അഹ്ദൽ, സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, സി.എൻ. ജാഫർ സ്വാദിഖ്, മൂസ സഖാഫി കളത്തൂർ, സ്വാദിഖ് ആവള, ഡോ.സ്വലാഹുദ്ദീൻ അയ്യൂബി, സ്വലാ കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, വൈ.എം. അബ്ദു റഹ്മാൻ അഹ്സനി, ജമാലുദ്ദീൻ സഖാഫി ആദൂർ, ഇല്യാസ് കൊറ്റുമ്പ,യൂസഫ് മദനി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്,  സലാം ഹാജി ചെറുവത്തൂർ, സലാം ഹാജി പോത്താംകണ്ടം, റശീദ് ഹാജി,സയ്യിദ് സൈഫുള്ള തങ്ങൾ,പി കെ അബ്ദുല്ല മൗലവി, ജബ്ബാർ മിസ്ബാഹി,കെ സി മുഹമ്മദ് കുഞ്ഞി, ജലീൽ സഖാഫി, ഷക്കീർ എം ടി പി , ശരീഫ് മൗലവി, ശാക്കിർ പിലാവളപ്പ്, ഇ പി എം കുട്ടി മൗലവി, നൗഷാദ് മാസ്റ്റർ, ഇ കെ അബൂബക്കർ, വിസി അബ്ദുല്ല സഅദി സംബന്ധിക്കും.പരിപാടിയുടെ ഭാഗമായി നടക്കുന്ന സമര ശിൽപത്തിന് സാഹിത്യോത്സവ് പ്രതിഭകൾ നേതൃത്വം നൽകും.

പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ: 

അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം (പ്രസി. എസ്.എസ്.എഫ്. കാസർകോട് ജില്ല), ഉമറുൽ ഫാറൂഖ് പൊസോട്ട് (ജന. സെക്ര. എസ്എസ്എഫ് ജില്ല),കരീം ജൗഹരി (സെക്രട്ടറി എസ്എസ്എഫ് ജില്ല), തസ്ലീം കുന്നിൽ (സെക്രട്ടറി എസ് എസ് എഫ് ജില്ല), മജീദ് ഫാളിലി കുണ്ടാർ (കൺ. പി.ആർ ജില്ല)



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.