കാറഡുക്ക: വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ് കാറഡുക്ക അഡീഷണലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 1 മുതൽ 7 വരെ വിവിധ ബോധവത്കരണ പരിപാടികളോടെ ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. "Breastfeeding for a Sustainable Start in Life: Strengthen What Works" എന്നതാണ് ഈ വർഷത്തെ വാരാചരണ പ്രമേയം. കുഞ്ഞ് ജനിച്ച് ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ മുലയൂട്ടൽ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം, ആദ്യ ആറുമാസം അമ്മപ്പാൽ മാത്രം നൽകേണ്ടതിന്റെ ആവശ്യകത, ആറുമാസത്തിനുശേഷം പോഷകസമൃദ്ധമായ പൂരകാഹാരത്തോടൊപ്പം രണ്ടു വയസ്സോ അതിലധികമോ വരെ മുലയൂട്ടൽ തുടരുന്നതിന്റെ ഗുണങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് വാരാചരണത്തിന്റെ പ്രധാന ലക്ഷ്യം. വാരാചരണത്തിന്റെ ഭാഗമായി വിവിധ അങ്കണവാടി കേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായി ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ പരിപാടികൾ, പോസ്റ്റർ പ്രദർശനം, പ്രതിജ്ഞയെടുക്കൽ, കുടുംബതല ബോധവത്കരണ പ്രവർത്തനങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ നടന്നു. ഓഗസ്റ്റ് 6-ന് കുറ്റിക്കോൽ പഞ്ചായത്ത് ഹാളിൽ നടന്ന പ്രധാന ചടങ്ങിൽ സി.ഡി.പി.ഒ ബിന്ദു കെ.കെ സ്വാഗതം ആശംസിച്ചു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ്...