തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട ക്രമക്കേടായതിനാല്‍ വിജിലന്‍സ് അന്വേഷണം മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ദേവസ്വം വിജിലന്‍സിന്റെ റിപോര്‍ട്ട് നാളത്തോടെ ലഭിക്കുമെന്നും അതിനുശേഷമായിരിക്കും അടുത്ത നടപടി. റിപ്പോര്‍ട്ട് കിട്ടയതിന് ശേഷം ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യല്‍ ടീം അന്വേഷിക്കണമെന്ന് ഞങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് കത്ത് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ