ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണർന്നിരുന്നപ്പോഴാണ് വോട്ട് മോഷണം നടന്നത്, ഇന്നലത്തെ ആരോപണം ആവർത്തിച്ച് രാഹുൽ ഗാന്ധി

ദില്ലി:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി. കമ്മീഷൻ ഉണർന്നിരുന്നപ്പോഴാണ് വോട്ട് മോഷണം നടന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കള്ളന്മാരെ കമ്മീഷൻ സംരക്ഷിച്ചുകൊണ്ടേയിരിക്കുന്നുവെന്ന ഇന്നലത്തെ ആരോപണം അദ്ദേഹം ആവർത്തിച്ചു

കേശദാനം നടത്തി മാതൃകയായി സഹന ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡണ്ട് രതീഷ് ബേർക്കാകോട് കേശം ഏറ്റുവാങ്ങി

  പറമ്പ: പഞ്ചേന്ദ്രിയങ്ങളെ പോലെ തന്നെ മനുഷ്യ ശരീരത്തിൽ ആത്യാവിശ്യമായ ഘടകമാണ് കേശം. അവയവദാനം, രക്തദാനം പോലെ മഹത്തരമായ സന്ദേശം നല്‍കുന്നതാണ് കേശദാനം എന്ന് മനസിലാക്കി പറമ്പ കാഞ്ഞിരക്കുന്ന് സ്വദേശിയും വരൂണിന്റെ ഭാര്യയുമായ സഹന യാണ് കേശദാനം നടത്തി ശ്രദ്ധയമായത്.  ക്ലബ്ബ് പ്രസിഡന്റ് രതീഷ് ബേര്‍ക്കാകോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ, സുജീഷ്, പത്മിനി, വസന്ത, ശരണ്യ തുടങ്ങിയവർ സംസാരിച്ചു.

ആഗോള അയ്യപ്പ സംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം. നാളെ (സെപ്റ്റംബര്‍ 20 ശനിയാഴ്ച്ച) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോട് ചേര്‍ന്നാണ് ഒരുക്കിയത്. രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്ട്രേഷന്‍ ആരംഭിക്കും. രാവിലെ ഒമ്പത് മുതല്‍ 11 വരെ ഉദ്ഘാടന സമ്മേളനം. തുടര്‍ന്നാണ് സമാന്തര സെഷനുകള്‍. ഉച്ചഭ...

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ചയാകും

  .രാവിലെ പത്ത് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇരുവരും ഹെലികോപ്ടർ മാർഗം വയനാട്ടിലെത്തും. പ്രിയങ്ക ഗാന്ധി എം.പി കഴിഞ്ഞ ആറ് ദിവസമായി വയനാട് മണ്ഡലത്തിൽ പര്യടനം നടത്തുന്നുണ്ട്. സ്വകാര്യ സന്ദർശനത്തിനാണ് ഇരുവരും എത്തുന്നതെങ്കിലും കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്ച ഉണ്ടാകും.നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കവും വയനാട്ടിലെ ഗ്രൂപ്പ് തർക്കങ്ങളും ചർച്ചയാകും.സണ്ണി ജോസഫും വി.ഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കളും വയനാട്ടിൽ എത്തും.

ഹിൻഡൻബർഗ് റിപ്പോർട്ട്; അദാനിക്ക് ക്ലീൻ ചീറ്റ്

  ന്യൂഡൽഹി: ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻസ്ബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന് സെബിയുടെ ക്ലീൻ ചീറ്റ്. അദാനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ. കമ്പനിക്കെതിരായ നടപടികൾ അവസാനിപ്പിക്കും. നേരത്തെ, സുപ്രിംകോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന് സമാനമായ റിപ്പോർട്ടാണ് സെബിയും സമർപ്പിച്ചിരിക്കുന്നത്. ഓഹരി മൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കൻ ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻസ്ബർഗിന്റെ കണ്ടെത്തൽ.

പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗം; മുഴുവൻ സമയവും സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി

  കൊച്ചി: ദീർഘ ദൂര യാത്രക്കാർക്കും, ഉപയോഗക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റ് ഉപയോഗത്തിൽ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. ദേശീയ പാത അല്ലാത്ത സ്ഥലങ്ങളിൽ പൊതുജനങ്ങൾക്ക് സൗകര്യം നൽകണോയെന്നത് പമ്പുടമകളുടെ വിവേചന താൽപര്യമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, ദേശീയ പാതയിൽ യാത്രികർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് എൻഎച്ച്‌ഐ ആണെന്നും അത് പെട്രോൾ പമ്പ് ഉടമകൾക്ക് നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഓൺലൈനായി വോട്ട് ഒഴിവാക്കാനാവില്ല, രാഹുൽ ഗാന്ധിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേൾക്കാതെ ഓൺലൈനായി രാഹുൽഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഓൺലൈനായി വോട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതയില്ല. വോട്ടറിനെ കേൾക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂർത്തീകരിക്കാനുമാകില്ല. രാഹുൽ ​ഗാന്ധി ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണ്. അന്ന് ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി. അതിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷൻ അറിയിച്ചു.