ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഭൂമി ഏറ്റെടുക്കലിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

  കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹാരിസണ്‍സ് മലയാളവും എല്‍സ്റ്റണ്‍ എസ്റ്റേറ്റും നല്‍കിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. 26 കോടി രൂപ നഷ്ടപരിഹാരം നല്‍കി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഈ നഷ്ടപരിഹാരത്തുക ചോദ്യം ചെയ്താണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ അപ്പീല്‍. പുനരധിവാസത്തിനായി ഭൂമി വിട്ടുനല്‍കാനാവില്ലെന്നാണ് ഹാരിസണ്‍സ് മലയാളത്തിന്റെ നിലപാട്. ഏറ്റെടുക്കുന്ന ഭൂമിക്ക് മേല്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര തുകയ്ക്ക് തുല്യമായ തുക ബോണ്ടായി നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധി അംഗീകരിക്കാനാകില്ലെന്നാണ് ഹാരിസണ്‍സ് മലയാളം വ്യക്തമാക്കിയിരിക്കുന്നത്.

കേന്ദ്ര മന്ത്രിയെ കാണാനാകാതെ വീണാ ജോർജ് തിരിച്ചെത്തി, മാധ്യമങ്ങൾക്ക് വിമർശനം, കത്തിൽ വ്യക്തത വരുത്തിയില്ല

  ദില്ലി : കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് തിരിച്ചെത്തി. കൂടിക്കാഴ്ചയ്ക്ക് അപ്പോയിൻമെന്റ് തേടിയത് എന്നാണെന്ന കാര്യത്തിൽ വിവാദം കനക്കുന്നതിനിടെയും വ്യക്തത വരുത്താൻ ആരോഗ്യ മന്ത്രി തയ്യാറായില്ല. ചോദ്യങ്ങൾ ചോദിച്ച മാധ്യമങ്ങളെ പഴിച്ച വീണാ ജോർജ്, ആരോഗ്യമന്ത്രിയെ ക്രൂശിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്നും കൊച്ചിയിൽ പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയത് തെറ്റാണോയെന്നായിരുന്നു ചോദ്യങ്ങളോട് മന്ത്രിയുടെ മറുചോദ്യം. 18 നാണോ അപ്പോയിൻമെൻ്റ് തേടിയത് എന്ന ചോദ്യത്തിനും മന്ത്രി മറുപടി പറഞ്ഞില്ല. എന്നാണ് കേന്ദ്ര മന്ത്രിയുടെ അപ്പോയ്ൻമെന്റ് എടുത്തതെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറയാൻ പറ്റില്ല.അത് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ജനങ്ങളോട് പറയുമെന്നും മന്ത്രി വിശദീകരിച്ചു.

പാർട്ടിയെ വെട്ടിലാക്കുന്നു, മണ്ഡലം തിരിഞ്ഞുനോക്കുന്നില്ല: ശശി തരൂരിനെതിരെ കോൺഗ്രസിൽ അതൃപ്‌തി പുകയുന്നു

  തിരുവനന്തപുരം: പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുന്ന ശശി തരൂരിന്‍റെ തുടര്‍ച്ചയായ നിലപാടുകളില്‍ കെപിസിസി നേതൃത്വത്തിന് കടുത്ത അതൃപ്തി. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന തരൂരിനെ ഹൈക്കമാന്‍റ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂര്‍ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമര്‍ശനവും കടുത്തിട്ടുണ്ട്.  തിരുത്താന്‍ ശ്രമിച്ചാലും ഒന്നിനുപുറകെ ഒന്നായി ശശി തരൂര്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്നതിലാണ് സംസ്ഥാന നേതാക്കള്‍ക്ക് അരിശം. സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന്‍റെ മാനക്കേട് മാറും മുമ്പാണ് പ്രധാനമന്ത്രി മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തരൂര്‍ നല്‍കിയത്

കെ.വി. കുമാരൻ മാസ്റ്ററിനെ ആദരിച്ചു.സന്ദേശംലൈബ്രറി

മൊഗ്രാൽപുത്തൂർ - -2024 ൽ കേരള സാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള സമഗ്രസംഭാവനക്കുള്ള അവാർഡും 2025 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കരസ്ഥമാക്കിയ കെ.വി. കുമാരൻ മാസ്റ്ററിനെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു. ഗ്രന്ഥാലയത്തിനു വേണ്ടി കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ മൊമെൻ്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, സന്ദേശം വനിതാവേദി സെക്രട്ടറി സൻഫിയ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു കെ.വി. കുമാരൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.

കേരള കോൺഗ്രസ് (എം) മലയോര ജാഥ ശ്രദ്ധേയമായി

ബന്തടുക്ക: കേന്ദ്ര വന നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ നയിച്ച മലയോരജാഥ ബന്തടുക്കയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ് സണ്ണി പതിനെട്ടിൽ അധ്യക്ഷത വഹിച്ചു. 1972 കേന്ദ്ര വനനിയമം ഭേദഗതി ചെയ്യുക വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ കഴിയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക,കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന ആക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുക കൃഷികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക മനുഷ്യ ജീവനുണ്ടാകുന്ന മരണങ്ങൾക്ക് ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരതുക വർദ്ധിപ്പിക്കുക നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നത് കിടങ്ങുകളും സോളാർവേ ലികളും സ്ഥാപിക്കുക. പ്രജനനം മൂലം വർദ്ധിക്കുന്ന മൃഗങ്ങളെ പ്രത്യേകമായി സംരക്ഷിക്കുകയോ അല്ലാത്ത പക്ഷം നശിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരുക മനുഷ്യജീവൻ രക്ഷിക്കുന്നതിനും സ്വയരക്ഷക്ക് ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് അനുവാദം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മലയോര ജാഥ നടത്തിയ...

പിവി അൻവറിന് വിവരം ചോർത്തി നൽകിയെന്ന് കണ്ടെത്തൽ; ഡിവൈഎസ്‌പിയെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

  തിരുവനന്തപുരം: പി വി അൻവറിന് വിവരം ചോർത്തി നൽകിയതിന് ഡിവൈഎസ്‌പി എം.ഐ ഷാജിയെ പൊലീസ് സ‍ർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ' ആശ്രമം കത്തിച്ചതിൻ്റെ അന്വേഷണ' വിവരങ്ങൾ ഉൾപ്പടെ ചോർത്തി നൽകിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെയാണ് നടപടി. ഇൻ്റിലൻജസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടൊപ്പം മദ്യപിച്ച് വണ്ടിയോടിച്ച ഡിവൈഎസ്‌പിക്കും സസ്പെൻഷനുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെയാണ് ആലപ്പുഴയിൽ ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ചതിന് സസ്പെൻ്റ് ചെയ്തത്.

മഞ്ചേശ്വരത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മഞ്ചേശ്വരത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ-യുമായി രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. ഉപ്പള ശാരദാനഗര്‍ മണിമുണ്ടയിലെ സി.എ മുഹമ്മദ് ഫിറോസ് (22), കുഞ്ചത്തൂര്‍ മാടയിലെ ആലം ഇക്ബാല്‍ (22) എന്നിവരാണ് രണ്ടിടങ്ങളില്‍ വെച്ച് പിടിയിലായത്. എസ്ഐ-മാരായ കെ.ആര്‍ ഉമേശന്‍, കെ.ജി രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.