ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കൊവിഡ് കാലത്തെ പിപിഇ കിറ്റിന് 300 ശതമാനം കൂടുതൽ പണം നൽകിയെന്ന് സിഎജി; ഇടപാടിൽ വൻ ക്രമക്കേടെന്ന് റിപ്പോർ‍ട്ട്

  തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാൾ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോ‍ർട്ടിൽ ആരോപിക്കുന്നു. പിപിഇ കിറ്റ് 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്.

നേതൃമാറ്റ ചർച്ച നടന്നിട്ടില്ല, തുടരണമെന്ന വാശിയില്ല’; അമര്‍ഷം രേഖപ്പെടുത്തി കെ.സുധാകരൻ

എഐസിസി ജനറൽ സെക്രട്ടറി മുൻകൈയ്യെടുത്തുള്ള നേതൃമാറ്റ ചർച്ചയിൽ കടുത്ത അമർഷം രേഖപ്പെടുത്തി കെ സുധാകരൻ. നേതൃമാറ്റം അജണ്ടയാക്കി കേരള നേതാക്കളുമായി ദീപദാസ് മുൻഷി ചർച്ചകൾ തുടരവേ, നേതൃമാറ്റ ചർച്ച നടന്നിട്ടില്ലെന്നും പദവിയിൽ തുടരണമെന്ന് വാശിയില്ലെന്നും കെ.സുധാകരൻ തുറന്നടിച്ചു. സംയുക്ത വാര്‍ത്താസമ്മേളനത്തിലെ ഭിന്നതയെ കുറിച്ചള്ള വാര്‍ത്തകളില്‍ ക്ഷുഭിതനായ അദ്ദേഹം ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോഴാണോ വാര്‍ത്താസമ്മേളനം? അധ്യക്ഷപദം വിട്ടുനല്‍കില്ലെന്ന വാശിയൊന്നും തനിക്കില്ലെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ അങ്ങനെയൊരു നേതൃമാറ്റ ചര്‍ച്ച നടന്നില്ല, ചര്‍ച്ച വന്നാല്‍ എതിര്‍ക്കില്ല. സതീശനും എ.പി.അനില്‍കുമാറും തമ്മില്‍ നടന്നതില്‍ എന്താണ് തെറ്റ്? നടന്നത് വാഗ്വാദമല്ലെന്നും മാന്യമായ ചര്‍ച്ചയെന്നും കെ.പി.സി.സി അധ്യക്ഷന്‍. പി.വി.അന്‍വറിനെ യു.ഡി.എഫിലേക്ക് താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു. അതേസമയം, സുധാകരന്റെ പിൻഗാമിയെ സമവായത്തിലൂടെ കണ്ടെത്തണം എന്ന നിലപാടിലാണ് എഐസിസി. കെ.സുധാകരനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ ആരോഗ്യ പരിമിതികൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്...

ഇന്ന് ജില്ലയിലെ ആറ് സ്ഥലങ്ങളില്‍ ഒരേസമയം സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍

  കാസര്‍കോട്: കവചം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ ആറ് ഇടങ്ങളിലെ സൈറണുകള്‍ ഒരേസമയം മുഴങ്ങും. മുഴക്കം കേട്ടാല്‍ പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ല. സൈറണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായാണ് സൈറണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ജില്ലയില്‍ ജി.എസ്.ബി.എസ് കുമ്പള, ജി.എഫ്.യു.പി.എസ് അട്ക്കത്ത് ബയല്‍, ജി.വി.എച്ച്.എസ്.എസ് ചെറുവത്തൂര്‍, സൈക്ലോണ്‍ ഷെല്‍ട്ടര്‍, കുഡ്ലു, സൈക്ലോണ്‍ ഷെല്‍ട്ടര്‍, പുല്ലൂര്‍, വെള്ളരിക്കുണ്ട് താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് സൈറണ്‍ മുഴങ്ങുക. ദുരന്തസാധ്യത സംബന്ധിച്ച അറിയിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും എസ്എംഎസിലൂടെയും സന്ദേശങ്ങളായും സൈറണ്‍ വിസിലുകളായും നല്‍കുന്ന സംവിധാനമാണ് കവചം.

ചൂരല്‍മല– മുണ്ടക്കൈ ദുരന്തം: കാണാതായവരുടെ പട്ടിക അംഗീകരിച്ചു

  ചൂരല്‍മല–മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാത്ത 32 പേര്‍ പട്ടികയിലുണ്ട്. മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉടന്‍ ആനുകൂല്യങ്ങള്‍ നല്‍കും. മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികളും ആരംഭിച്ചു. ചൂരല്‍മലയിലും മുണ്ടകൈയിലും കാണാമറയത്തേക്ക് പോയത് 32 പേരാണ്. പലഘട്ടങ്ങളായുള്ള തിരച്ചിലിലും കണ്ടെത്താനാവാത്തവരുടെ കുടുംബങ്ങളുടെ സ്ഥിതി അതീവ സങ്കീര്‍ണമാണ്. ഇവര്‍ക്ക് ധനസഹായവും വീടും ഉള്‍പ്പെടെയുള്ളവ നല്‍കണമെങ്കില്‍ കാണാതായവര്‍ മരിച്ചതായി കണക്കാക്കണം, അതിന്  ഔദ്യോഗികമായ സ്ഥിരീകരണവും വേണം.

അധികാരമേറ്റതിന് പിന്നാലെ ട്രംപിൻ്റെ നീക്കം; ലോകമാകെ ചലനങ്ങൾ സൃഷ്ടിക്കുന്ന അതിപ്രധാന ഉത്തരവുകളിൽ ഒപ്പിട്ടു

  ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്. കാപിറ്റോൾ കലാപത്തിലെ 1600 പ്രതികൾക്ക് മാപ്പ് നൽകി ഉത്തരവിറങ്ങി. ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥ സംരക്ഷണത്തിനുള്ള പാരീസ് കരാറിൽ നിന്നും അമേരിക്ക പിന്മാറും. കുടിയേറ്റം തടയാൻ മെക്സിക്കോ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ട്രംപ് ബൈഡൻ്റെ കാലത്തെ എഴുപതോളം ഉത്തരവുകളും റദ്ദാക്കി. 200 ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ മാത്രമല്ല, ലോകമാകെ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഉത്തരവുകളാണ് ഇത്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ലോകാരോഗ്യസംഘടനയിൽ നിന്നും അമേരിക്ക പിൻമാറുന്നതിനുള്ള തീരുമാനം. ലോകാരാ​ഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്ന് വിലയിരുത്തി അതിൽ നിന്നും പിൻമാറുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ട്രംപ്. ഇത് ലോകമാകെ വലിയ തരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണ്. ദരിദ്ര രാജ്യങ്ങളുടെ ആരോ​ഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾ ഉപയോ​ഗപ്പെടുത്തുന്നതാണ് രീതി. ഇതിൽ നിന്നും അമേരിക്ക പിൻ...

എൻഎം വിജയൻ്റെ ആത്മഹത്യ; കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും

  കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. അതേസമയം, എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺ​ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോൺഗ്രസ് നേതാക്കളായ എംഎൽഎ ഐസി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മറ്റൊരു കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവർക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്. എൻഎം വിജയൻ്റെ മരണത്തിൽ ആദ്യം കുടുംബത്തെ കൈവിട്ട നിലപാടാണ് കോൺ​ഗ്രസ് സ്വീകരിച്ചതെങ്കിലും പിന്നീട് വിവാദം കൈവിട്ടതോടെ നിലപാട് മയപ്പെടുത്തുകയായിരുന്നു. 

കെ.സുധാകരനെ മാറ്റണോ? നേതാക്കളെ വെവ്വേറെ കണ്ട് ദീപാദാസ് മുന്‍ഷി

കെ.പി.സി.സിയിൽ നേതൃമാറ്റ പുനഃസംഘടനകൾക്ക് ചർച്ചകൾക്ക് വാതിൽതുറന്ന് എ.ഐ.സി.സി നേതൃത്വം. തലസ്ഥാനത്തുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപാദാസ് മുൻഷി മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. അതേസമയം, ഐക്യസന്ദേശം നൽകാൻ  രാഷ്ട്രീയകാര്യസമിതി ധാരണയായ സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ചതിന് പിന്നിലും അഭിപ്രായഭിന്നതയാണെന്നാണ് സൂചന.  കെപിസിസിയുടെ തലപ്പത്ത് കെ.സുധാകരനെ തന്നെ വച്ചുകൊണ്ട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരിടാനാകുമോ? പ്രതിപക്ഷത്തിന്റെ പ്രവർത്തനം തൃപ്തികരമോ? ഈ ചോദ്യങ്ങൾ മുൻനിർത്തിയാണ് എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തുന്നത്. രമേശ് ചെന്നിത്തല, ബെന്നി ബഹ്നാൻ, സണ്ണി ജോസഫ് തുടങ്ങി ഒരുപിടി നേതാക്കൾ ദീപാദാസ് മുൻഷിയെ ഹോട്ടലിലെത്തി കണ്ടു."