ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നേതൃമാറ്റ ചർച്ച നടന്നിട്ടില്ല, തുടരണമെന്ന വാശിയില്ല’; അമര്‍ഷം രേഖപ്പെടുത്തി കെ.സുധാകരൻ



എഐസിസി ജനറൽ സെക്രട്ടറി മുൻകൈയ്യെടുത്തുള്ള നേതൃമാറ്റ ചർച്ചയിൽ കടുത്ത അമർഷം രേഖപ്പെടുത്തി കെ സുധാകരൻ. നേതൃമാറ്റം അജണ്ടയാക്കി കേരള നേതാക്കളുമായി ദീപദാസ് മുൻഷി ചർച്ചകൾ തുടരവേ, നേതൃമാറ്റ ചർച്ച നടന്നിട്ടില്ലെന്നും പദവിയിൽ തുടരണമെന്ന് വാശിയില്ലെന്നും കെ.സുധാകരൻ തുറന്നടിച്ചു. സംയുക്ത വാര്‍ത്താസമ്മേളനത്തിലെ ഭിന്നതയെ കുറിച്ചള്ള വാര്‍ത്തകളില്‍ ക്ഷുഭിതനായ അദ്ദേഹം ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോഴാണോ വാര്‍ത്താസമ്മേളനം? അധ്യക്ഷപദം വിട്ടുനല്‍കില്ലെന്ന വാശിയൊന്നും തനിക്കില്ലെന്നും പറഞ്ഞു.

പാര്‍ട്ടിയില്‍ അങ്ങനെയൊരു നേതൃമാറ്റ ചര്‍ച്ച നടന്നില്ല, ചര്‍ച്ച വന്നാല്‍ എതിര്‍ക്കില്ല. സതീശനും എ.പി.അനില്‍കുമാറും തമ്മില്‍ നടന്നതില്‍ എന്താണ് തെറ്റ്? നടന്നത് വാഗ്വാദമല്ലെന്നും മാന്യമായ ചര്‍ച്ചയെന്നും കെ.പി.സി.സി അധ്യക്ഷന്‍. പി.വി.അന്‍വറിനെ യു.ഡി.എഫിലേക്ക് താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു. അതേസമയം, സുധാകരന്റെ പിൻഗാമിയെ സമവായത്തിലൂടെ കണ്ടെത്തണം എന്ന നിലപാടിലാണ് എഐസിസി.


കെ.സുധാകരനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ ആരോഗ്യ പരിമിതികൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കണമെന്നും ദീപദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ട വി ഡി സതീശൻ പരോക്ഷമായി നേതൃ മാറ്റത്തിന് അനുകൂലമായി നിലപാട് എടുത്തു എന്നാണ് വിവരം. ഏത് നടപടിയും സുധാകരനെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാൻ എന്ന നിലപാടാണ് ദീപാവദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിലും രമേശ് ചെന്നിത്തല എടുത്തത് എന്നാണ് വിവരം. നേതൃമാറ്റത്തെ നേരിടാൻ സുധാകരനും കളത്തിൽ ഇറങ്ങിയതോടെ ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.