ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കേരള ഔഷധി ബോർഡ് അംഗമായ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റിനെ ബളാൽ മണ്ഡലം കമ്മിറ്റി ആദരിച്ചു

   കേരള സംസ്ഥാന ഔഷധി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിലിനെ ബളാൽ മണ്ഡലം കമ്മിറ്റി ആദരിച്ചു. യോഗത്തിൽ ബളാൽ മണ്ഡലം പ്രസിഡന്റ് ടോമി മണിയൻ തോട്ടം അധ്യക്ഷനായിരുന്നു. ബേബി മുതുകത്താനി സ്വാഗതം പറഞ്ഞു. യോഗത്തിൽ ജില്ലാ ജനറൽ  സെക്രട്ടറി ബിജു തുളിശ്ശേരി, കെ ടി യു സി ജില്ലാ പ്രസിഡന്റ് ടോമി  ഈഴറേറ്റ്, കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസ് കാക്ക കൂട്ടുങ്കൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ലിജിൻ ഇരുപ്പക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗം മാത്യു കാഞ്ഞിരത്തിങ്കൽ, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ചെന്നക്കാട്ട്കുന്നേൽ, അധ്യാപക സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പാലമറ്റം, ജോയി മൈക്കിൾ, ജോർജുകുട്ടി വാഴയിൽ, ജോസ് പെരുമ്പനാനി, റോയി മറ്റപ്പള്ളി, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.. റബ്ബർ മേഖലയിലെ  കർഷകരുടെ പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്നും, റബറിന് 250 രൂപ തറവില നിശ്ചയിക്കണമെന്നും, വിലസ്ഥിരതാ പദ്ധതി, പുനരാരംഭിച്ച സർക്കാർ  റബർ ബില്ലുകൾ ഉടൻ തന്നെ സ്വീകരിച്ചു തുടങ്ങണമെന്നും, ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപറമ്പിൽ ...

'തിരുനബി:നിന്ദയല്ല, നന്ദിയാണ് ധർമ്മം' കേരള സുന്നി ജമാഅത്ത് മീലാദ് ക്യാമ്പയിൻ 26ന് കാസർഗോഡ് സമാപനം മൗലാനാ നജീബ് മൗലവി പങ്കെടുക്കും

        'തിരുനബി :നിന്ദയല്ല, നന്ദിയാണ് ധർമ്മം' എന്ന പ്രമേയത്തിൽ കേരളാ സുന്നീ ജമാഅത്ത് സെപ്റ്റംബർ 24ന് ആരംഭിച്ച ക്യാമ്പയിൻ ഒക്ടോബർ 26 ബുധനാഴ്ച കാസർഗോഡിൽ സമാപിക്കും. ബേക്കൽ ഫോർട്ട് കൺവെൻഷൻ സെൻട്രലിൽ രാവിലെ പത്തു മണിക്കു നടക്കുന്ന സമാപന സംഗമം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മൗലാന നജീബ് മൗലവി ഉദ്ഘാടനം ചെയ്യും. കേരളാ സുന്നീ ജമാഅത്ത് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അശ്റഫ് ബാഹസൻ തങ്ങൾ അധ്യക്ഷനാവും. കേരളാ സുന്നീ ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ എൻ സിറാജുദ്ദീൻ മൗലവി വീരമംഗലം പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് കോയ തങ്ങൾ രാമന്തളി, സയ്യിദ് ത്വയ്യിബ് അൽ ബുഖാരി മാട്ടൂൽ, എൻപിഎം സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി, മുഹമ്മദ് നൂറാനി മൗലവി, അബ്ദുല്ലാഹി സഅദി നൂഞ്ഞേരി, ബശീർ ഫൈസി ചെറുകുന്ന്, അബ്ദുൽ ജലീൽ വഹബി മൂന്നിയൂർ, അബ്ദുൽ ഖാദർ ബാഖവി നദ് വി മാണിമൂല, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, അബൂസ്വാലിഹ് മദനി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും

സഹോദരങ്ങളെ പൊലീസ് മർദിച്ച കേസ്; സിപിഒ പ്രതാപനെ സ്ഥലം മാറ്റി

  വാളയാറിൽ സഹോദരങ്ങളെ മർദിച്ച കേസിൽ സ്റ്റേഷൻ സിപിഒ പ്രതാപനെ സ്ഥലം മാറ്റി. സ്ഥലം മാറ്റം ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ്. വാളയാർ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മർദനം നടന്ന ദിവസം സിഐക്കൊപ്പം പ്രതാപനുണ്ടായിരുന്നു.സഹോദരങ്ങളിൽ ഒരാളെ മർദിച്ചത് പ്രതാപനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും. ഇടയ്ക്ക് വെച്ച് കാർ നിർത്തിയപ്പോൾ അതുവഴി എത്തിയ വാളയാർ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോൾ കാറിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാർ സിഐ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകൾ: സുരേഷ് ഗോപി

  രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് സുരേഷ് ഗോപി. കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. ലഹരി മാഫിയക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ആദ്യ ദൗത്യമായി സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ സംഘടന ഏറ്റെടുത്ത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നിർവഹിച്ചു. സൺ ഇന്ത്യയുടെ പേരിൽ ജില്ലാ തലങ്ങളിലും സമാന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കും.

കോയമ്പത്തൂരിൽ ഓടുന്ന കാർ പൊട്ടിത്തെറിച്ച് എൻജിനീയറിങ് ബിരുദധാരി മരിച്ചു

  കോയമ്പത്തൂരിൽ ഓടുന്ന കാറിനുള്ളിൽ സ്ഫോടനം. സ്ഫേ‍ാടനത്തിൽ യുവാവ് മരിച്ചു. കാർ പൂർണമായി കത്തിനശിച്ചു. കാറിനുള്ളിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഉക്കടം ജിഎം നഗറിൽ താമസിക്കുന്ന എൻജിനീയറിങ് ബിരുദധാരിയായ ജമേഷ മുബിൻ (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിന് ശേഷവും പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവം അപകടമാണോ ഗൂഢാലോചനയുടെ ഭാ​ഗമാണോ എന്നറിയാൻ അന്വേഷണം നടക്കുകയാണെന്ന് സംഭവസ്ഥലം പരിശോധിച്ച ശേഷം ഡിജിപി പറഞ്ഞു. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്.

”ഭയപ്പെടേണ്ട, കാവലായി ഞങ്ങളുണ്ട്, നിങ്ങൾ സന്തോഷത്തോടെ ദീപാവലി ആഘോഷിക്കൂ..” ആശംസയുമായി സൈനികർ

  രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. രാജ്യാതിർത്തിയിൽ ഇന്ത്യൻ ആർമിയും ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച സൈനികന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. നിയന്ത്രണ രേഖയ്‌ക്ക് സമീപം രാജ്യാതിർത്തിയിൽ ഇന്ത്യൻ ആർമിയും ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ചിരാതുകളിൽ ദീപം തെളിയിച്ച് കൈകളിലേന്തിയും പടക്കം പൊട്ടിച്ചും അതിർത്തിയിൽ സൈന്യവും ആഘോഷിക്കുകയാണ്. ’ഇവിടെ അതിർത്തി കാക്കാൻ ഞങ്ങളുണ്ട്. നിങ്ങൾ സന്തോഷത്തോടെ കുടുംബസമേതം ദീപാവലിയാഘോഷിക്കൂ. എല്ലാ ഇന്ത്യൻ പൗരന്മാർക്കും ദീപാവലിയാശംസകൾ.. ആരും ആശങ്കപ്പെടേണ്ടതില്ല. ഞങ്ങൾ അതിർത്തിയിലുള്ളപ്പോൾ നിങ്ങൾ സുരക്ഷിതരാണ്. ഇവിടെ അത്യധികം ജാഗ്രതയോടെയാണ് ഓരോ സൈനികനും നിലകൊള്ളുന്നത്. ” കേണൽ ഇക്ബാൽ സിംഗിന്റെ വാക്കുകളായിരുന്നു ഇത്.

പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പ്പിച്ച് അര്‍ഷ്ദീപ്; ടി20 ലോകകപ്പില്‍ ആധിപത്യം കാണിച്ച് ടീം ഇന്ത്യ

  മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പവര്‍പ്ലേയില്‍ ആധിപത്യം കാണിച്ച് ടീം ഇന്ത്യ. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 41 എന്ന നിലയിലാണ് അയല്‍ക്കാര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം (0), മുഹമ്മദ് റിസ്‌വാന്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. അര്‍ഷ്ദീപ് സിംഗിനാണ് രണ്ട് വിക്കറ്റുകളും. ഷാന്‍ മസൂദ് (24), ഇഫ്തിഖര്‍ അഹമ്മദ് (11) എന്നിവരാണ് ക്രീസില്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കം മുതല്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ്. ആദ്യ പന്തില്‍ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബാബര്‍. തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ പാ...