കേരള സംസ്ഥാന ഔഷധി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിലിനെ ബളാൽ മണ്ഡലം കമ്മിറ്റി ആദരിച്ചു. യോഗത്തിൽ ബളാൽ മണ്ഡലം പ്രസിഡന്റ് ടോമി മണിയൻ തോട്ടം അധ്യക്ഷനായിരുന്നു. ബേബി മുതുകത്താനി സ്വാഗതം പറഞ്ഞു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബിജു തുളിശ്ശേരി, കെ ടി യു സി ജില്ലാ പ്രസിഡന്റ് ടോമി ഈഴറേറ്റ്, കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസ് കാക്ക കൂട്ടുങ്കൽ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ലിജിൻ ഇരുപ്പക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗം മാത്യു കാഞ്ഞിരത്തിങ്കൽ, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ചെന്നക്കാട്ട്കുന്നേൽ, അധ്യാപക സംഘടനയുടെ ജില്ലാ പ്രസിഡന്റ് ജോസുകുട്ടി പാലമറ്റം, ജോയി മൈക്കിൾ, ജോർജുകുട്ടി വാഴയിൽ, ജോസ് പെരുമ്പനാനി, റോയി മറ്റപ്പള്ളി, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.. റബ്ബർ മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്നും, റബറിന് 250 രൂപ തറവില നിശ്ചയിക്കണമെന്നും, വിലസ്ഥിരതാ പദ്ധതി, പുനരാരംഭിച്ച സർക്കാർ റബർ ബില്ലുകൾ ഉടൻ തന്നെ സ്വീകരിച്ചു തുടങ്ങണമെന്നും, ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപറമ്പിൽ മറുപടി പ്രസംഗത്തിൽ ആവശ്യപ്പെട്ടു...
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്‌തത് പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്‌തത്. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ