ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ ജഡ്ജിയുൾപ്പെടെ 4 പേർക്ക് സ്ഥലംമാറ്റം

ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ച് വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റി. ഹൈക്കോടതി ഭരണവിഭാഗത്തിന്റെയാണ് സ്ഥലംമാറ്റ ഉത്തരവ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ്‌ ഓഫീസറാക്കി. പകരം മഞ്ചേരി ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണനെ നിയമിച്ചു. എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി.പ്രദീപ്‌കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസൈഡിങ്‌ ഓഫീസറായിരുന്ന ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായും നിയമിച്ചു. ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നുമുള്ള ജഡ്ജിയുടെ പരാമര്‍ശമാണ് വിവാദമായത്.  

വിവാദമായ 'ആസാദ് കശ്മീര്‍' പരാമര്‍ശം ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

  തിരുവല്ല :   വിവാദമായ കാശ്മീർ പരാമർശത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ  കേസ് എടുക്കാൻ നിർദേശം.  ആ‌‌ർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹന്‍റെ ഹർജിയില്‍ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌റ്ററേറ്റ് കോടതിയാണ് കേസ് എടുക്കാന്‍ വിധിച്ചത്. കീഴ്‌വയ്പ്പൂർ എസ് എച്ച് ഒയ്ക്കാണ് കേസ് എടുക്കാന്‍ നിർദേശം നൽകിയത്. സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിഎടുക്കാത്ത സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കോടതി നടപടി എടുത്തത്.  കശ്മീ‍ർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ.ടി.ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങള്‍ നേരത്തെ വന്‍ വിവാദമായിരുന്നു. 'പാക്ക് അധീന കശ്മീർ' എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീർ' എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജന കാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു  പരാമർശം.  ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന്...

'ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ മാതാപിതാക്കളുടെ അനുമതി വേണ്ട' ഡൽഹി ഹൈക്കോടതി

  ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് വിവാഹം കഴിക്കാൻ മാതാപിതാക്കളുടെ അനുമതി വേണ്ടെന്ന് ഡൽഹി ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമമനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നാണ് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച ഒരു കേസ് പരിഗണിക്കവെ വ്യക്തമാക്കിയത്. പെൺകുട്ടിക്ക് 18 വയസ്സിൽ താഴെയാണെങ്കിലും ഭർത്താവിനൊപ്പം ജീവിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) ബാധകമാകുമെന്ന വാദങ്ങൾ നിരസിച്ച കോടതി, കുട്ടികൾ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. “ഇത് സാധാരണ നിയമമല്ല, എന്നാൽ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം,” കോടതി പറഞ്ഞു. നിലവിലെ കേസിൽ ഹർജിക്കാർ പ്രണയത്തിലാണെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതരാകുകയും തുടർന്ന് ശാരീരികബന്ധം സ്ഥാപിക്കുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു. “ഹരജിക്കാർ പരസ്പരം ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്ന് സ്റ്റാറ്റസ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. വി...

കേരള കോൺഗ്രസ് (എം) പ്രതിനിധി സമ്മേളനവും, തിരഞ്ഞെടുപ്പും നാളെ

കേരള കോൺഗ്രസ് (എം) കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും, സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും, തെരഞ്ഞെടുപ്പ് ആഗസ്റ്റ് മാസം 24 ബുധൻ ഉച്ചകഴിഞ്ഞ് 2 30 മണിക്ക്, കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിക്ക് എതിർവശമുള്ള റോട്ടറി സെന്റർ ഹാളിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി, പാർലമെന്ററി പാർട്ടി ലീഡറും, ജലവിഭവ വകുപ്പ് മന്ത്രിയുമായ ശ്രീ റോഷി അഗസ്റ്റിൻ, പാർട്ടിയുടെ  സംസ്ഥാന ഓഫീസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് Ex Mla, ജില്ലാ നിരീക്ഷകനായ സ്റ്റിയറിങ് കമ്മിറ്റി അംഗം സജി കുറ്റിയാനി മറ്റം, എന്നിവരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. ജില്ലാ റിട്ടേണിംഗ് ഓഫീസർ ബേബി ജോസഫ് പുതുമയുടെ നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. പ്രതിനിധി സമ്മേളനം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ അധ്യക്ഷത വഹിക്കും.

മദ്യലഹരിയിൽ മരണപ്പാച്ചിൽ; തൃശൂരിൽ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ കസ്റ്റഡിയിൽ, 5 കണ്ടക്ടർമാരും പിടിയിൽ

  തൃശൂർ :  തൃശൂർ ടൌണിൽ പൊലീസ് മിന്നൽ പരിശോധന. മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. അഞ്ച് കണ്ടക്ടർമാരും മദ്യപിച്ചാണ് ബസിൽ ജോലിചെയ്തിരുന്നതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. എല്ലാവരും പൊലീസ്  കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്.  രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു. ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

'കണ്ണൂർ വിസിയെ അറസ്റ്റ് ചെയ്യണം', പൊലീസിൽ പരാതി നൽകി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്

  കണ്ണൂർ : കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. 2019 ലെ ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട് കേരളാ ഗവർണർ, കണ്ണൂർ വിസിക്കെതിരെ നടത്തിയ ആരോപണത്തെ തുടർന്നാണ് പരാതി. 2019 ൽ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെയുണ്ടായ കയ്യേറ്റ ഗൂഢാലോചനയിൽ വിസിക്ക് പങ്കുണ്ടായിരുന്നുവെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം ആരോപിച്ചത്.  കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ കയ്യേറ്റ ശ്രമവുമായി ബന്ധപ്പെട്ട്  വൈസ് ചാന്‍സിലറെ ക്രമിനലെന്നും ഗവര്‍ണര്‍ വിളിച്ചു. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയപ്രതിഷേധം ഉയര്‍ന്നിരുന്നു. പരിപാടിയിൽ വെച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്‍റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും പിന്നീട് കയ്യാങ്കളിയോളമെത്തിയതും ആസൂത്രിത സംഭവമായിരുന്നുവെന്നും അതിന് എല്ലാ ഒത്താശയും കണ്ണൂര്‍ വിസി ചെയ്തെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. തന്‍റെ എഡിസിക്ക് നേരെ കയ്യേറ്റമുണ്ടായി. ദില്ലി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നു...

ഒരു മാസംമുമ്പ് തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: പേവിഷബാധയേറ്റെന്ന് സംശയം

  പേരാമ്പ്ര:   തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനെടുത്തിട്ടും മരണത്തിനു കീഴടങ്ങി. പേവിഷബാധയേറ്റു മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. കഴിഞ്ഞമാസം 21-ന് വീടിനടുത്തുള്ള വയലിൽ വച്ചാണ് ചന്ദ്രികയ്ക്ക് പട്ടിയുടെ കടിയേറ്റത്. ഇതുകൂടാതെ എട്ടോളം പേർക്ക് അതേസ്ഥലത്തുവെച്ചു തെരുവുനായയുടെ കടിയേറ്റിരുന്നു. മുഖത്തായിരുന്നു ചന്ദ്രികയ്ക്ക് പരിക്കേറ്റത്. പത്തുദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി മരിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പേവിഷബാധയുള്ള നായ കടിച്ചവർ വാക്സിൻ എടുത്തിട്ടും മരിച്ച സംഭവം മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. വാക്‌സിനെതിരെ ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം, ചന്ദ്രികയ്ക്ക് പേവിഷബാധ ഉണ്ടായോയെന്നകാര്യത്തിൽ കൂടുതൽ പരിശോധനാഫലങ്ങൾ വരാനുണ്ടെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്. കുമാരനാണ്‌ ചന്ദ്രികയുടെ ഭർത്താവ്. ജയേഷ്, ജിതേഷ് എന്നിവരാണ് മക്കൾ