നായൻമാർമൂല ഫ്രണ്ട്‌സ് പ്രീമിയർ ലീഗ് 2023ൽ ടീം തൗസഫിയുടെ Aയും Bയും ചാമ്പ്യൻമാരായി.
3 ദിവസങ്ങളിൽ ആയി നടന്ന ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ശക്തരായ റോയൽ ബാഷർസ് ടീമിനെ തൗസഫിയുടെ ക്യാപ്റ്റൻ ഹാരിസ് എൻ എമ്മിന്റെ മാസ്മരികമായ പ്രകടനത്തിന്റെയും തന്ത്രപരമായ നീക്കത്തിന്റെയും ഒടുവിൽ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയിട്ടാണ് ടീം തൗസഫി കപ്പിൽ മുത്തമിട്ടത്. ബി ടീമുകളുടെ മത്സരത്തിൽ മാസ്ടോൺ സ്ട്രൈക്കർസിനെ പരാജയപ്പെടുത്തി കൊണ്ട് ടീം തൗസഫി കപ്പിൽ മുത്തമിട്ടത് ടീം ഓണർസ് ആയ പിബി തൗസീഫിനും പിബി ഷഫീഖിനും ടീമഗംങ്ങൾക്കും ഇരട്ടി മധുരമായി.
വിജയികൾക്കുള്ള ട്രോഫി ടൂർണമെന്റ് ചെയർമാൻ പിബി അച്ചു നൽകി.
ക്രോയേഷ്യയിൽ വെച്ച് നടക്കുന്ന വേൾഡ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടിയ നാടിന്റെ അഭിമാനങ്ങളായ യാസർ ഓറഞ്ച്, ശിഹാബ് നായൻമാർമൂല, നാസർ ബേക്കറി, തുടങ്ങിയവരെ ആദരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ