ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അ‍ച്ഛന്റേയും അമ്മയുടേയും സാന്നിധ്യത്തിൽ സ്വീകരിച്ച സല്യൂട്ട് ; മനസിൽ കൊണ്ടു നടന്ന ആഗ്രഹം നിറവേറ്റിയെന്ന് ആലപ്പുഴ കലക്ടർ കൃഷ്ണതേജ


 ഐഎഎസ്സുകാരനാകണമെന്ന് ആഗ്രഹിച്ച നാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം നിറവേറിയ സന്തോഷത്തിൽ ആലപ്പുഴ കലക്ടർ വിആർ കൃഷ്ണതേജ. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് കലക്ടർ തന്റെ സ്വകാര്യ സന്തോഷം പങ്കുവെച്ചത്. ഏറെ കാലമായുള്ള സ്വപ്നം സാക്ഷാത്കരിക്കാനായതിനെ കുറിച്ചും പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാനുള്ള സന്ദേശവുമാണ് സ്വന്തം അനുഭവം പങ്കുവെച്ച് കലക്ടർ പറഞ്ഞത്.

റിപബ്ലിക് ദിനത്തിൽ അച്ഛന്റേയും അമ്മയുടേയും സാന്നിധ്യത്തിൽ സല്യൂട്ട് സ്വീകരിക്കണമെന്നതായിരുന്നു വിആർ കൃഷ്ണതേജയുടെ ആഗ്രഹം. ഐഎഎസ് സ്വപ്നം മനസ്സിൽ കൊണ്ടുനടന്ന കാലം മുതലുള്ള ആഗ്രഹം ഇന്ന് റിപ്പബ്ലിക് ദിനത്തിൽ സഫലമായതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സല്യൂട്ട് സ്വീകരിച്ചതിന് ശേഷം അച്ഛന്റേയും അമ്മയുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടുവെന്നും ഒരുപാട് വർഷത്തെ പരിശ്രമത്തിന് പുറമേ നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതെന്നും അദ്ദേഹം പറയുന്നു.

ജീവിത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ആഗ്രഹിച്ച വിജയം നേടാനാകാതെ തളരുന്നു എന്ന് തോന്നുമ്പോൾ നമ്മുടെ അച്ഛൻറേയും അമ്മയുടേയും മുഖം ഓർക്കണമെന്നാണ് യുവതലമുറയ്ക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


ഐ.എ.എസ്. എന്ന സ്വപ്നം എന്നിൽ പൊട്ടിമുളച്ച നിമിഷം മുതൽ ഞാൻ മനസിൽ കൊണ്ടു നടന്ന ആഗ്രഹം ഇന്ന് നിറവേറ്റാനായി. നമ്മുടെ ഇന്ത്യ മഹാരാജ്യത്തിൻറെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ റിപബ്ലിക് ദിനത്തിൽ ഞാൻ സല്യൂട്ട് സ്വീകരിക്കുന്നത് എൻറെ അച്ഛൻറെയും അമ്മയുടേയും സാന്നിധ്യത്തിൽ ആകണമെന്നതായിരുന്നു ആ സ്വപ്നം. ഇന്ന് എൻറെയാ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാനായി.


അച്ഛൻറെയും അമ്മയുടേയും കൂടെയാണ് ഞാനിന്ന് റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. എൻറെ സമീപത്തായി സദസിൽ അവരും ഉണ്ടായിരുന്നു. ഞാൻ സല്യൂട്ട് സ്വീകരിച്ചതിന് ശേഷം അച്ഛൻറേയും അമ്മയുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടു. ഒരുപാട് വർഷത്തെ പരിശ്രമത്തിന് പുറമേ നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് ഇന്ന് എൻറെ സ്വപ്നം സാക്ഷാത്ക്കരിക്കാനായത്.

ജീവിത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ആഗ്രഹിച്ച വിജയം നേടാനാകാതെ തളരുന്നു എന്ന് തോന്നുമ്പോൾ നമ്മുടെ അച്ഛൻറേയും അമ്മയുടേയും മുഖം ഓർക്കണം. നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് നമ്മൾ വിജയിച്ച് കാണുമ്പോൾ അവരുടെ മുഖത്തുണ്ടാവുന്ന സന്തോഷം നമ്മുടെ മനസിലേക്ക് കൊണ്ട് വരണം. ആ ഒരു ചിന്ത മാത്രം മതി ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാൻ.

എല്ലാവർക്കും എൻറെ റിപബ്ലിക് ദിനാശംസകൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.