ഭർത്താവിനൊപ്പം പോകാതിരുന്നതിന് അച്ഛൻ മകളെ അടിച്ചു കൊന്നു. ഗുർഗാവിലെ സിർസയിലാണ് ദാരുണ സംഭവം. മുപ്പത് വയസുകാരി മോണിക്കയാണ് അച്ഛൻ വേദ്പാലിന്റെ അടിയേറ്റ് മരിച്ചത്.
2008ലായിരുന്നു മോണിക്കയും സത്നംസിങ്ങുമായുള്ള വിവാഹം. എന്നാൽ കുടുംബപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞവർഷം മുതൽ മോണിക്ക മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. മോണിക്ക വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുതൽ വേദ്പാൽ തിരികെ പോകാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് സഹോദരൻ വെളിപ്പെടുത്തി.
വിവാഹമോചിതയാകുന്നത് കുടുംബത്തിന്റെ അന്തസിന് ചേരുന്നതല്ലെന്നും മോണിക്ക കാരണം സമൂഹത്തിൽ നാണംക്കെട്ടെന്നും ആരോപിച്ച് മർദനം പതിവായിരുന്നു. ജനുവരി പതിനൊന്നാം തീയതി ഇതേ കാരണം പറഞ്ഞ് മോണിക്കയും അച്ഛനും തമ്മിൽ വഴക്കുണ്ടായി. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വഴക്കിനെത്തുടർന്ന് വേദ്പാൽ മോണിക്കയെ തടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ