ഷൗക്കത്തിൻ്റേയും വിഎസ് ജോയിയുടേയും സമ്മർദ്ദം; നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിക്കായുള്ള അവസാന ചര്‍ച്ചകളിൽ കോൺഗ്രസ്
മലപ്പുറം: നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവസാന വട്ട ചര്‍ച്ചകളിലേക്ക് കടന്ന് കോൺഗ്രസ് നേതൃത്വം. പിവി അൻവറുമായി തെരഞ്ഞെടുപ്പ് ചുമതലയുള്ള എപി അനില്‍കുമാര്‍ എംഎല്‍എ ഇന്ന് ചര്‍ച്ച നടത്തി. വിജയ സാധ്യത ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയ്ക്കാണെന്ന നിലപാട് പിവി അൻവര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
മലപ്പുറം ഗസ്റ്റ് ഹൗസിലായിരുന്നു എപി അനില്‍ കുമാര്‍ -പിവി അൻവര്‍ കൂടിക്കാഴ്ച്ച. സ്ഥാനാര്‍ത്ഥിയെ തീരുമാനക്കുന്നതിനു മുമ്പ് പിവി അൻവറിന്‍റെ കൂടി അഭിപ്രായം തേടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജിവച്ച ദിവസം വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി വിഎസ് ജോയ് ആകണമെന്ന അഭ്യര്‍ത്ഥന പിവി അൻവര്‍ മുന്നോട്ട് വച്ചിരുന്നു. ഈ കാര്യം ചര്‍ച്ചയിലും അൻവര്‍ ആവര്‍ത്തിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ