ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മംഗലാപുരത്ത് കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി

 


മംഗ്‌ളൂരു: മംഗ്‌ളൂരുവില്‍ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. മംഗ്‌ളൂരു, കുളുര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ തിങ്കളാഴ്ച പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മുന്‍ എം.എല്‍.എ. മൊഹ്‌യുദ്ദീന്‍ ബാവയുടെ സഹോദരനാണ് മുംതാസ് അലി. ഞായറാഴ്ച പുലര്‍ച്ചെയാണ് മുംതാസ് അലിയെ കാണാതായത്. ഇയാളുടെ കാര്‍ ഞായറാഴ്ച പുലര്‍ച്ചെ കുളൂര്‍ പാലത്തിനു സമീപത്ത് കാണപ്പെട്ടിരുന്നു. മുന്‍ഭാഗം തകര്‍ന്ന നിലയിലായിരുന്നു കാര്‍ കാണപ്പെട്ടത്. കാര്‍ നിര്‍ത്തിയിട്ട ശേഷം മുംതാസ് അലി പുഴയിലേക്ക് ചാടിയതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തെരച്ചില്‍ നടത്തിയത്. മകളുടെ ഫോണിലേക്ക് ‘താന്‍ തിരിച്ചു വരില്ല’ എന്ന സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ച മകള്‍ മുംതാസ് പിതാവിനെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടതും പൊലീസിനെ വിവരം അറിയിച്ചതും. എന്നാല്‍ കാറിന്റെ മുന്‍വശം അപകടത്തില്‍പ്പെട്ടതു പോലെ തകര്‍ന്നത് എങ്ങിനെയെന്ന് വ്യക്തമല്ല. മുംതാസ് അലിയുടെ തിരോധാനത്തിനു പിന്നില്‍ ദുരൂഹതകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേ സമയം മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയതിനു ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്ത്രീയടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.