വിമാന യാത്രക്കാരുടെ മോശം പെരുമാറ്റം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അതിനിടെ, ഡല്‍ഹിയില്‍ നിന്ന് പട്നയിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതിന് രണ്ടു യാത്രക്കാരെ അറസ്റ്റുചെയ്തു. വിമാനത്തിനകത്ത് യാത്രക്കാര്‍ക്ക് മദ്യവുമായി കയറാന്‍ സാധിച്ചതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശേധിക്കും.
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചത് അടക്കം വിവിധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നത്. സിെഎഎസ്എഫ്, ഡിജിസിഎ, ബ്യൂറോ ഒാഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി മേധാവിമാര്‍ യോഗത്തില്‍ പങ്കെടുത്തു. യാത്രക്കാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായാല്‍ വിട്ടുവീഴ്ച്ചയില്ലാതെ ഇടപെടണമെന്ന് ഡിജിസിഎ വിമാനകമ്പനികള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച്ച രാത്രി ഡല്‍ഹിയില്‍ നിന്ന് പട്നയിലേയ്ക്ക് പറന്ന വിമാനത്തിലാണ് ഹജിപുര്‍ സ്വദേശികളായ രോഹിത്ത്, നിതീഷ് എന്നിവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കാന്‍ ശ്രമിച്ചത്. ഒരാള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്നു ഇവര്‍. യാത്ര പുറപ്പെട്ടശേഷവും മദ്യപിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വിമാന ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. വിമാനം പട്നയിലെത്തിയപ്പോള്‍ സിെഎഎസ്എഫ് ഇവരെ തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ