ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എ.സി കോച്ചുകളിൽ കവർച്ച; ട്രെയിനുള്ളിൽ നിരീക്ഷണ ക്യാമറ വരുന്നു


കോഴിക്കോട്: എ.സി കോച്ചുകളിൽ കവർച്ച വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ട്രെയിനുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. പുതിയ എൽ.എച്ച്.ബി. കോച്ചുകളിൽ ക്യാമറ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. എ.സി. കോച്ചുകളുടെ ഇരു വാതിലുകളുടെയും വശങ്ങളിലായാണ് ക്യാമറ സ്ഥാപിക്കുന്നത്. ആദ്യം തേർഡ് എ.സി., സെക്കൻഡ് എ.സി കോച്ചുകളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. വൈകാതെ സ്ലീപ്പർ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ വരും. ട്രെയിനുകളിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്നവരെ കൃത്യമായി നിരീക്ഷിക്കുന്ന ക്യാമറകളുടെ നിയന്ത്രണം റെയിൽവേ സോൺ അടിസ്ഥാനത്തിലായിരിക്കുമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് കവർച്ചകളാണ് ട്രെയിനുകളിൽ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഒരു ട്രെയിനിൽ വൻ കവർച്ച നടത്തിയ മോഷ്ടാവിന്റെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ജനുവരി 11-ന് ഷൊർണൂരിൽവെച്ച് മലബാർ എക്‌സ്‌പ്രസിലെ (16629) എ.സി. കോച്ചിൽ ഒരു കുടുംബത്തിന്റെ ബാഗ് മോഷ്ടിക്കപ്പെട്ടിരുന്നു. ബാഗിൽ പണവും സ്വർണവും ഉൾപ്പടെ വിലപിടിപ്പുള്ള വസ്തുകളുണ്ടായിരുന്നു. സ്വർണവും പണവും നഷ്ടപ്പെട്ടു. ജനുവരി രണ്ടിനുണ്ടായ മറ്റൊരു സംഭവത്തിൽ നേത്രാവതി എക്‌സ്‌പ്രസിലെ (16345) എ.സി. കോച്ചിൽ ആറുലക്ഷം രൂപയും സ്വർണവും മോഷണം പോയത്. ഡോക്ടർ ദമ്പതിമാരാണ് കവർച്ചയ്ക്കിരയായത്. കാസർകോട്ട് എത്തിയപ്പോഴാണ് പണവും സ്വർണവും നഷ്ടമായ വിവരം ഇവർ അറിയുന്നത്.

ട്രെയിനുകളിൽ ബർത്തിലും സീറ്റിനടിയിലും ബാഗ് അലസമായി വെക്കുന്നതാണ് മോഷണം വർദ്ധിക്കാൻ ഒരു പ്രധാന കാരണം. എല്ലാ കോച്ചുകളിലും ലോവർ ബർത്തിന് അടിയിലായി ബാഗ് ചങ്ങലയുമായി ബന്ധിപ്പിക്കാനുള്ള വളയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ 90 ശതമാനം യാത്രക്കാരും ഈ ചങ്ങലപ്പൂട്ട് ഉപയോഗിക്കാറില്ലെന്ന് റെയിൽവേ പറയുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.