കോഴിക്കോട് : വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിൽ സ്വകാര്യ കോളജിൽ റെസ്പറേറ്റീവ് തെറാപ്പി വിദ്യാർഥിയായ നടക്കാവ് സ്വദേശിമുഹമ്മദ് അനീഖ് ആണ് മരിച്ചത്. കോളജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റ ആരോപണം.
4 മണിയോടെയാണ് വീടിന് മുകളിലെ പോർച്ചിൽ മുഹമ്മദ് അനീഖിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുറത്തുപോയ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. റെസ്പെറേറ്റീവ് തെറാപ്പി ഒന്നാം വർഷ വിദ്യാർഥിയായ മുഹമ്മദിന് തിങ്കളാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഇതിനായി ചെന്നെയിലേക്ക് പോകാൻ തയാറെടുക്കുമ്പോഴാണ് ഹാജർ ഇല്ലാത്തതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന് കോളജുകാർ അറിയിച്ചതെന്ന് ബന്ധുക്കളും സമീപ വാസികളും പറയുന്നു
അസ്വഭാവിക മരണത്തിനാണ് പൊലീസിപ്പോൾ കേസെടുത്തിരിക്കുന്നത്.മെഡിക്കൻ കോളജ് മോർച്ചറിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും ...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ