ഓർഡർ ചെയ്യുന്ന ഭക്ഷണം ഡെലിവർ ചെയ്യാൻ പോകുന്ന ഡെലിവറി ബോയ്സ് എന്ന പേരിൽ വിളിക്കപ്പെടുന്ന തൊഴിലാളികൾ പലപ്പോഴും നാനാവിധ പ്രതിസന്ധികൾ നേരിടാറുണ്ട്. തൊഴിലടിത്തിലെ പ്രശ്നം, ഇന്ധന വില താങ്ങേണ്ട അവസ്ഥ, ഓർഡർ നൽകുന്നവരുടെ പെരുമാറ്റം എന്നിങ്ങനെ പട്ടിക നീളുന്നു.
ഒരു അപാർട്മെന്റിന്റെ മൂന്നാം നിലയിൽ താമസമാക്കിയ കുടുംബത്തിന് ഭക്ഷണം എത്തിക്കാൻ പോകവെയാണ് സംഭവം. വീട്ടിലെ വളർത്തുനായ കുരച്ചതും, ഡെലിവറി ബോയ് പേടിച്ച് താഴേക്കു ചാടുകയായിരുന്നു. 25 വയസ്സുള്ള മുഹമ്മദ് റിസ്വാനാണ് അപകടം പറ്റിയത്.
ഹൈദരാബാദിലെ യൂസഫ്ഗുദ എന്ന സ്ഥലത്ത് ബുധനാഴ്ചയാണ് സംഭവം. ഇയാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ജർമൻ ഷെപ്പേർഡ് നായയെ കെട്ടിയിട്ടിരുന്നില്ല
ഡെലിവറി ബോയിയെ കണ്ടതും നായ ആക്രമിക്കാനെന്നോണം പിന്നാലെ പാഞ്ഞു. രക്ഷപെടാൻ മറ്റു മാർഗമില്ലാതെ ഇയാൾ ചാടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
'അയാൾ നിലത്തു വീണു പരിക്ക് പറ്റി. നില ഗുരുതരമായി തുടരുന്നു, അബോധാവസ്ഥയിലാണ്', പോലീസ് പറഞ്ഞു.
ബഞ്ചാര ഹിൽസ് പോലീസ് വീട്ടുടമയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ