തിരുവനന്തപുരം: ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പാലക്കാട്, മഞ്ചേരി, തൃശൂര്‍ ജുഡീഷ്യല്‍ ജില്ലകളില്‍ മൂന്ന് പുതിയ എന്‍ഡിപിഎസ് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് കോടതികളിലുമായി 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. തിരുവനന്തപുരം, എറണാകുളം എന്‍ഡിപിസ് കോടതികളിലെ സ്ഥിരം തസ്തികകളുടെ എണ്ണം എട്ടില്‍ നിന്ന് പതിനൊന്നായി ഉയര്‍ത്തും. പുതിയ കോടതികളും ജീവനക്കാരുടെ നിയമനവും സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെങ്കിലും ലഹരിമരുന്നിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് തീരുമാനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ