
പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ഗോവിന്ദൻ. ഇഡി തന്നെ മാധ്യമങ്ങളിലൂടെ വാർത്തകൾ പുറത്തുവിട്ട് പിണറായിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണെന്നെന്നും അതിന്റെ ഭാഗമാണ് ഇ.ഡിയുടെ പുതിയ കത്തെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. നേരത്തെ തന്നെ ഈ കേസ് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കിയതാണ്. അന്ന് ശക്തമായ രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇപ്പോഴത്തെ ഭരണനേതാക്കൾ ഉൾപ്പെടെ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയതിന് തെളിവ് പുറത്തുവന്നിട്ടുണ്ട്. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി എന്നിവരുടെ പേര് സിഎംആർഎൽ ഡയറിയിൽ ഉണ്ടായിരുന്നു. അതേ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്ന പൊലീസിനാണ് ഇപ്പോൾ ഇ.ഡി കത്ത് നൽകിയിട്ടുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ