തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലൊന്നും മഴ മുന്നറിയിപ്പില്ല. കേരളം-കര്‍ണാടകം-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന്(05/09/2026)മല്‍സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് കൂടിയിട്ടുണ്ട്. പല ജില്ലകളിലും താപനില 35-36°C വരെയാണ് താപനില. സാധാരണയെക്കാള്‍ 4.5°C വരെ കൂടുതലാണിത്. സംസ്ഥാനത്ത് യുവി ഇന്‍ഡക്‌സും ഉയരുകയാണ്. ഇടുക്കി ജില്ലയില്‍ യുവി ഇന്‍ഡക്‌സ് 11 രേഖപ്പെടുത്തി. ജില്ലയില്‍ റെഡ് അലേര്‍ട്ടിന് സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാന സാഹചര്യം തുടരുകയാണ്. നേരിട്ട് വെയിലില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ