തിരുവനന്തപുരം: തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാരിന്റെ ശിപാർശ തള്ളി പിഎസ്‌സി. ഒരേ കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിശ്ചിത എണ്ണം മാത്രം നീട്ടി നൽകാനാവില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ശിപാർശയിൽ നിയമ തടസം ഉണ്ടെന്നും പിഎസ്‌സി വ്യക്തമാക്കി.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലായി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നീട്ടിയിരുന്നത്. നിയമനം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യാഗാർഥികൾ സമരം ചെയ്തതിന് പിന്നാലെയായിരുന്നു റാങ്ക് പട്ടിക നീട്ടാനുള്ള സർക്കാർ തീരുമാനം. നിയമപ്രശ്നം ചൂണ്ടിക്കാട്ടി ശിപാർശ പിഎസ്‌സി തള്ളിയത് ഉദ്യോഗാർത്ഥികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ