തിരവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിനുള്ള എസ്‌ഐടി രൂപീകരിച്ചു. ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കേസ് കെട്ടിച്ചമച്ചതെന്ന കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്റെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. കണ്ണൂര്‍ സിറ്റി എസിപി ആസാദാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രതിഷേധക്കാരായ കെ എസ് യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണയെ ആക്രമിച്ചുവെന്നായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരായ കേസ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ