തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 38തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍ അറിയിച്ചു. വിജ്ഞാപനം സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുവിക്കും.
നാമ നിര്‍ദ്ദേശ പത്രിക സെപ്റ്റംബര്‍ മൂന്നു മുതല്‍ 10 വരെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബര്‍ 11 ന് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണ്. 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10 മണിക്ക് ആരംഭിക്കും."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ