ന്യൂഡല്‍ഹി: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഹിമാചല്‍ പ്രദേശില്‍നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ആലപ്പുഴ എംപിയും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വൈദ്യുതി ലഭ്യമാക്കാന്‍ ധാരണയായത്. നിലവില്‍ തമിഴ്‌നാടിന് നല്‍കിവരുന്ന വൈദ്യുതി വിഹിതത്തില്‍ കുറവുവരുത്തിയാണ് കേരളത്തിന് 250 മെഗാവാട്ട് നല്‍കാന്‍ ഹിമാചല്‍ പ്രദേശ് തീരുമാനിച്ചത്."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ