
ന്യൂഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 1250ആയി. നേപ്പാളില്‍ 1243 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ചൈനീസ് ഭാഗത്ത് മരണസംഖ്യ 21 ആണ്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇതില്‍ 561 പേര്‍ വിദേശികളാണെന്നും നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 11923 പേരെയാണ് ഇതുവരെ രക്ഷിക്കാനായതെന്ന് നേപ്പാള്‍ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. ചിത്വന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ