കാസറഗോഡ് - രാജ്യം റിപ്പബ്ലിക്കായി 77 വർഷം ആഘോഷിക്കുമ്പോൾ നമ്മുടെ രാജ്യത്തിൻ്റെ മതേതര മുഖത്തിനും ഭരണ ഘടനക്കുമെതിരെ പ്രതിലോമശക്തികൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നീക്കത്തിനെതിരെ ഒരു പോരാട്ടമെന്ന നിലയ്ക്ക് ചൗക്കി സന്ദേശം ഗ്രന്ഥാലയം ഒരു റിപ്പബ്ലിക്ക് സദസ്സ് നടത്തി. മൊഗ്രാൽപുത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുള്ള ക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കെ.കെ. അബ്ദു കാവുഗോളി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കവിയുമായ എം.പി.ജിൽജിൽ, ഗ്രന്ഥാലയം നിർവ്വാഹകസമിതി അംഗങ്ങളായപി.എ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സുലൈമാൻ തോരവളപ്പ്, കെ.എം.നാസർ , ഷുക്കൂർ എം.. , ബീരാൻ കാവുഗോളി , ലാങ്കി അബ്ദുൾ റഹ്മാൻ,ഇബ്രാഹിം മൗലവി, സി.എം. ഹംസ,
സത്താർ കുണ്ടത്തിൽ ആകർഷ് എം നമ്പ്യാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്.ഹമീദ് സ്വാഗതവും അഹമ്മദ് ചൗക്കി നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ