തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഇന്നും സഭയിൽ ഉയര്‍ത്തി പ്രതിപക്ഷം. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തു എന്ന് മന്ത്രിമാർ പറഞ്ഞു. കോടതി പറഞ്ഞ കാര്യങ്ങൾ മാത്രമാണ് തങ്ങൾ പറഞ്ഞതെന്ന് കെ.ബാബു എംഎൽഎ പറഞ്ഞു. തങ്ങൾ പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ല കോടതിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതിൽ വിമർശനമുന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ഭരണപക്ഷം പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള മര്യാദ കൂടി പ്രതിപക്ഷം കാണിക്കണമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ ഒരു അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. അതിന് ധൈര്യമില്ലാത്തത് എന്തുകൊണ്ടാണ്. അവിശ്വാസം കൊണ്ടുവന്നാൽ തുറന്നു കാട്ടപ്പെട്ടത് ഭരണപക്ഷം അല്ല പ്രതിപക്ഷമാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ