നിയമസഭാ തെരഞ്ഞെടുപ്പ്; പിണറായി വിജയന്‍ മത്സരിക്കും, രണ്ട് ടേം വ്യവസ്ഥയില്‍ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കും. രണ്ട് ടേം വ്യവസ്ഥയില്‍ പിണറായി വിജയന് മത്സരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി അറിയിച്ചിരുന്നു. എ. വിജയരാഘവന്റെ കാര്യം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും.
തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയില്‍ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. 75 വയസ് കഴിയുമ്പോള്‍ നേതാക്കള്‍ വിരമിക്കണമെന്നതാണ് നിലവില്‍ സിപിഎമ്മിനുള്ളിലെ ചട്ടം. എന്നാല്‍, ഇതില്‍ പിണറായി വിജയന് നേരത്തെ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയെന്ന ഇളവ് നല്‍കിയായിരുന്നു പോളിറ്റ് ബ്യൂറോയിലെടുത്തത്."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ