കൊച്ചി: കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ ഹൈക്കോടതി. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ല. കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി നാളെ സിനിമ കാണും. കേരള സ്റ്റോറി ടീസർ പിൻവലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
സിനിമ ഒരു കലയാണെന്നും സാധാരണഗതിയിൽ സിനിമയുടെ വിഷയത്തിൽ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത് എന്നാൽ ഇൻസ്പെയർ ബൈ ട്രൂ സ്റ്റോറീസ് എ ന്നതിൽ പ്രശ്നമുണ്ട് , ദി കേരള സ്റ്റോറി എന്ന ടൈറ്റിലും വാസ്തവ വിരുദ്ധത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ലെന്നും ഇത് കേരളത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ