ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശബരിമല സ്വർണക്കൊള്ള: റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി

  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങൾ. ശബരിമലയിലെ സംഭാവനകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി.'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'യെന്ന പേരിലാണ് പരിശോധന നടത്തിയത്.നെയ് വിതരണ ക്രമക്കേടിലും ഇഡി പരിശോധന നടത്തി.പരിശോധന പത്ത് മണിക്കൂർ പിന്നിട്ടു.തന്ത്രി ഒഴികെ എല്ലാ പ്രതികളുടെ വീട്ടിലും പരിശോധന തുടരുകയാണ്.

എഡിഎം നവീൻ ബാബുവിന്‍റെ മരണം;കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാനരഹിതം, തുടരന്വേഷണം വേണമെന്ന ആവശ്യം എതിർത്ത് പൊലീസ്

കണ്ണൂർ: എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം എതിർത്ത് പൊലീസ്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. കുറ്റപത്രം നൽകുന്നതിന് മുൻപ് കരട് പരാതിക്കാരിയെ ബോധ്യപ്പെടുത്തിയിരുന്നു. കേസിൽ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എഡിഎമ്മിന്‍റെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ തുടരന്വേഷണാവശ്യത്തെ എതിർത്ത് പൊലീസ്.ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.

നയപ്രഖ്യാപന പ്രസംഗം മുഴുവനും വായിച്ചില്ല'; ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി, സഭയില്‍ അസാധാരണ നീക്കം

  തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ചില തിരുത്തലുകള്‍ വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറെ മുഖ്യമന്ത്രി യാത്രയാക്കിയതിന് ശേഷമാണ് സഭയില്‍ അസാധാരണ നീക്കം. ഖണ്ഡിക 12,15,16 എന്നിവയില്‍ മാറ്റത്തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി."

സജി ചെറിയാന്‍റെ വിദ്വേഷ പ്രസംഗം; തിരുത്തൽ ആവശ്യപ്പെടാൻ സിപിഎം, മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

  തിരുവനന്തപുരം: സജി ചെറിയാന്റെ വര്‍ഗീയ പ്രസ്താവനയില്‍ സിപിഎം തിരുത്തല്‍ ആവശ്യപ്പെട്ടേക്കും. മന്ത്രിയുടെ പ്രസംഗം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. മന്ത്രിയെന്ന നിലയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം ഗൗരവസ്വഭാവത്തില്‍ കാണേണ്ടതാണെന്നും തിരുത്തിപ്പറയേണ്ടത് അനിവാര്യമാണെന്നുമാണ് സിപിഎമ്മിന്റെ നിരീക്ഷണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരം പ്രസ്താവനകള്‍ നടത്തുകയും അതിനെ പിന്തുണക്കുകയും ചെയ്യുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണം വരുത്തുമെന്നും പാര്‍ട്ടി വിലയിരുത്തി.

കേന്ദ്രവിഹിതം 60 ശതമാനമായി കുറഞ്ഞു, ന്യായീകരണങ്ങള്‍ ഇല്ലാതെയാണ് വെട്ടിക്കുറക്കല്‍; നയപ്രഖ്യാപനത്തില്‍ കേന്ദ്ര വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍

  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍. 17000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തി. കേരളത്തിനുള്ള കേന്ദ്രവിഹിതം 60 ശതമാനമായി കുറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അതേ രീതിയില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കേന്ദ്രവിഹിതത്തിലെ കുറവ് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. 'കേരളത്തിന്റെ തനത് വരുമാനം വർദ്ധിച്ചു. പൊതു കടം കുറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം പണം നീക്കി വെച്ചു. സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. ഭൂരഹിത ഭവനരഹിത ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നു. സംസ്ഥാനത്തെ കർമ്മ സമാധാനം സുരക്ഷിതമായ നിലയിലാണുള്ളത്. കേരളം സാമൂഹ്യസൗഹാർദ്ദത്തിന്റെ നാട്. മനുഷ്യ വന്യജീവി സംഘർഷത്തിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നത്...

യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ് ദശ വാർഷികവും പുതിയ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

  ചെമ്മനാട് : യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ദശ വാർഷികാഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട്, പുതിയ ലോഗോ പ്രകാശനവും ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ മാർഗരേഖ അവതരണവും   കൊമ്പനടുക്കം ബൈത്തുൽ അഹ്‌മദ് കോമ്പൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. ദശ വാർഷിക പരിപാടി റിട്ട ഡി.വൈ.എസ്.പി. അബ്ദുൽ റഹിം സി എ ഉദ്ഘാടനം നിർവഹിച്ചു. ലോഗോ പ്രകാശനം ചെമ്മനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണും ഒന്നാം വാർഡ് മെമ്പറുമായ സക്കീന നജ്മുദീൻ, രണ്ടാം വാർഡ് മെമ്പർ   ഷാഹിദ മൻസൂർ കുരിക്കൾ എന്നിവർ ചേർന്ന് നിർവഹിച്ചു.    യു.കെ ക്ലബ്‌ പ്രസിഡന്റ്‌ ശരീഫ് കെ അധ്യക്ഷത വഹിച്ചു. ചെമ്മനാട് കൂട്ടായ്മ ജനറൽ കൺവീനർ അബ്ദുൽ ഖാദർ  ബി. ച്ച് , ചെമ്മനാട്ടിലെ മറ്റു ക്ലബ്‌ പ്രതിനിധികളായ മുനീർ എ.ബി, കെ.ടി.നിയാസ്, ഷഫീഖ് കുന്നരിയത്ത്, നൗഷാദ് കപ്പണടുക്കം, മുനീർ കോലത്തൊട്ടി എന്നിവർ പ്രസംഗിച്ചു. റിട്ട ഡിവൈഎസ്പി അബ്ദുൽ റഹിം സി.എ, യു കെ ക്ലബ്ബിന്റെ മുൻ രക്ഷാഷധികാരി മൻസൂർ കുരിക്കൾ, നാഷണൽ ലെവൽ പാരാ സ്വിമ്മിംഗ് പ്രതിഭ യായ സൈനുദ്ദീൻ കൊമ്പനടുക്കം, ജൂനിയർ വോളിബോൾ ജില്ലാ ടീമിലേക്...

മൂന്നാം ബലാല്‍സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം തേടി പത്തനംതിട്ട ജില്ലാ കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

  പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്നാം ബലാല്‍സംഗ കേസില്‍ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഹരജി കോടതി നാളെ പരിഗണിക്കും. കഴിഞ്ഞദിവസം തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്തനംതിട്ട ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്

കരൂർ ദുരന്തം; വിജയിനെ സിബിഐ പ്രതി ചേർത്തേക്കും

  ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയിനെ സിബിഐ പ്രതി ചേർത്തേക്കും. വിജയ്ക്കൊപ്പം തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും പ്രതി ചേർക്കാൻ സാധ്യത. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാകും കേസ്. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ടിവികെ അറിയിച്ചില്ലെന്ന് തമിഴ്നാട് പൊലീസ് സിബിഐയെ അറിയിച്ചു.പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴി ആസ്പദമാക്കി നടനിൽ നിന്ന് വിവരങ്ങൾ തേടും. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും.

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഉദ്ഘാടനം ചെയ്യും

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും.മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പതിനയ്യായിരം പേര്‍ പങ്കെടുക്കും.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്വേഷണ പുരോഗതി റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി

  കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്‌ഐടിയുടെ ഇടക്കാല റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപോര്‍ട്ട് കൈമാറിയത്. ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപോര്‍ട്ടിനൊപ്പം ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്, എസ് ശശിധരന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപോര്‍ട്ടിലുണ്ടാകും. സ്വര്‍ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി കണ്ഠരര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും.

എസ്‌ഐആര്‍: പരാതി നല്‍കാനുള്ള തീയ്യതി ജനുവരി 30 വരെ നീട്ടി

  തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിലെ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ജനുവരി 30 വരെ നീട്ടി. ജനുവരി 22 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് ജനുവരി 30 വരെ നീട്ടിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവിറക്കിയത്. കേരളത്തില്‍ സമയം നീട്ടണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതും സുപ്രിംകോടതി നിര്‍ദേശവുമാണ് സമയം നീട്ടാന്‍ കാരണം. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ അംഗം ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

  തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. നേരത്തെ 14 ദിവസത്തേക്കാണ് ശങ്കരദാസിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍, ആരോഗ്യനില വഷളായതിന് പിന്നാലെ അദ്ധേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഡോക്ടര്‍മാരെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയിരുന്നു. ഇത് പ്രകാരം ശങ്കരദാസിനെ നിലവില്‍ ജയിലിലേക്ക് മാറ്റാനാവില്ലെന്നും സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

180 കിലോമീറ്റർ വരെ വേഗത; രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

  ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തു. ഹൗറയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മാൾഡ ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിച്ചു. ഈ സ്ലീപ്പർ ട്രെയിൻ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂർ കുറയ്ക്ക

കാസർകോട് ദേശീയപാത 66ലെ ടോൾപ്ലാസ തകർത്ത കേസ്; രണ്ടുപേർ പിടിയിൽ

കാസർകോട് ∙ ദേശീയപാത കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ അടിച്ചു തകർത്ത കേസിൽ രണ്ട് പേർ പിടിയിൽ. കൊടിയമ്മ ഉജാറിലെ ഫൈസൽ അബ്ദുൽ റഹ്മാൻ, മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റിന് സമീപത്തെ ടി. അബ്ദുൽ നാസർ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെയുണ്ടായ അക്രമത്തിൽ ടോൾ പ്ലാസ അടിച്ചു തകർത്തിരുന്നു. സിസിടിവിയും ഗെയ്റ്റുകളും സ്കാനറുകളും ഉൾപ്പെടെയാണ് തകർത്തത്. അക്രമത്തിൽ പത്ത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേശീയപാത അതോറിറ്റി പൊലീസിനെ അറിയിച്ചത്.

മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂ‌ട്ടത്തിന്റെ ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും. രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ ഏജൻസിക്ക് വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന

  അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്‌ഐപി). അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ മരുമകൻ വരുൺ ആനന്ദിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതോടെയാണ് പൈലറ്റുമാരുടെ സംഘടന വക്കീൽ നോട്ടീസ് അയച്ചത്. വരുൺ ആനന്ദും എയർ ഇന്ത്യയിൽ പൈലറ്റാണ്.

ശബരിമല കൊടിമരത്തിന്‍റെ പുനഃ പ്രതിഷ്ഠ; കേസെടുക്കാൻ സാധ്യത തേടി എസ്ഐടി

  തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിന്‍റെ പുനഃ പ്രതിഷ്ഠയിൽ കേസെടുക്കാൻ സാധ്യത തേടി എസ്ഐടി. കൊടിമരത്തിന്‍റെ നിർമാണത്തിന് ദേവസ്വം ബോർഡ് വ്യാപകമായി പണം പിരിച്ചതായാണ് വിവരം. വാജി വാഹനത്തിൻ്റെ കൈമാറ്റത്തിലെ കണ്ടെത്തലുകൾ കോടതി അറിയിക്കും. കോടതിയുടെ നിലപാട് അനുസരിച്ചാണ് എസ്ഐടി കേസെടുക്കുക. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്‍റ് ആയിരുന്ന സമയത്താണ് ഇടപാടുകൾ നടത്തിയിരുന്നത്.

തൊണ്ടിമുതല്‍ കേസ്; അപ്പീല്‍ നല്‍കി ആന്റണി രാജു

  തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. ഹരജി നാളെ പരിഗണിക്കും. കേസില്‍ രണ്ടാംപ്രതിയായ ആന്റണി രാജു തന്റെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ഇത് നാളെ പരിഗണിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് ആന്റണി രാജുവിന്റെ നീക്കം.

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ വിധി നാളെ

  തിരുവല്ല: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും. അടച്ചിട്ട മുറിയിൽ ഇന്ന് വാദം കേട്ടു. നിരന്തരം രാഹുലിനെതിരെ പീഡനപരാതികൾ ഉയരുന്നുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രഹസ്യമായി മൊഴി രേഖപ്പെടുത്തണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ ജാമ്യം കിട്ടിയാൽ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

കുമ്പള ടോള്‍ പ്ലാസ: ടോള്‍ പിരിവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

  കാസര്‍കോട്: കാസര്‍കോട്-മംഗ്‌ളൂരു ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് അന്യായമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജനുവരി 21ന് പരിഗണിക്കാനായാണ് മാറ്റിയത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേ സമയം ടോള്‍പ്ലാസയ്ക്കു മുന്നില്‍ ഇന്നു പ്രതിഷേധ സമരങ്ങളൊന്നും ഉണ്ടായില്ല. ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ് ടോള്‍ പിരിവ്. സമരത്തെ കുറിച്ച് ആലോചിക്കുന്നിന് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അഞ്ചു സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി ഇലക്ഷന്‍ കമ്മീഷന്‍

  ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി ഇലക്ഷന്‍ കമ്മീഷന്‍. ഗോവ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്‌ഐആര്‍ നടപടികല്‍ ഇലക്ഷന്‍ കമ്മീഷന്‍ നീട്ടിയിരിക്കുന്നത്. ജനുവരി 15നു നടപടികള്‍ അവസാനിക്കാനിരിക്കെയാണ് ഇലക്ഷന്‍ കമ്മീഷന്റെ നടപടി. ജനുവരി 19വരെയാണ് എസ്‌ഐആര്‍ നടപടികള്‍ നീട്ടിയിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് ഇലക്ഷന്‍ കമ്മീഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ വഴിയും സാധ്യമായ മറ്റെല്ലാ പ്ലാറ്റുഫോമുകള്‍ വഴിയും ഇക്കാര്യം ബിഎല്‍ഒമാരെയും വോട്ടര്‍മാരെയും അറിയിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  പത്തനംതിട്ട: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. വിദേശത്ത് ജോലി ചെയ്യുന്ന വിവാഹിതയായ സ്ത്രീ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിനെ ജയിലില്‍ അടച്ചിരിക്കുന്നത്. കേസില്‍ മൂന്നു ദിവസം രാഹുലിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകര്‍ വാദിക്കുക. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയെന്നും പ്രോസിക്യൂഷന്‍ വാദിക്കും. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഹോട്ടലില്‍ യുവതിയാണ് മുറി എടുത്തതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചേക്കും. രാഹുലിന് വേണ്ടി അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് ഹാജരാകും.

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റുമോയെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തീരുമാനിക്കും. സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്ഐടി ചൂണ്ടിക്കാട്ടി.

പാലിയേറ്റീവ് ദിനം മൂളിയാർ പീപ്പിൾസ് ഫോറം കിടപ്പ് രോഗികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

  ബോവിക്കാനം പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മൂളിയാർ പീപ്പിൾസ് ഫോറം കിടപ്പിലായ രോഗികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി ...മൂളിയാർ സി എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ഡോ: ഷെമീമ തൻവീറിന് കിറ്റ് നൽകികൊണ്ട് പീപ്പിൾസ് ഫോറം പ്രസിണ്ടൻ്റെ് ബി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു.. സാദാത്ത് മുതലപ്പാറ, റിയാസ് ബദരീയ്യ, കബീർ മുസ്ല്യാർ നഗർ,ഡോ:ജഹാന ഇസ്സത്ത്,രഞ്ജുഷ,പാലിയേറ്റീവ് നഴ്സ് പ്രിയാകുമാരി തുടങ്ങിയവർ സംബന്ധിച്ചു.

എസ്‌ഐആര്‍; കേരളത്തിൽ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആശ്വാസം, രേഖകൾ ചേർക്കാൻ സമയം നീട്ടിനൽകി സുപ്രിംകോടതി

  ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി. നേരത്തെ, കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷം പേര് പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 2.71 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്.

ഇറാൻ സംഘർഷം: യു.എസിലേക്കുള്ള മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി, കൂടുതൽ സർവീസുകളെ ബാധിക്കും

  ന്യൂഡൽഹി: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാത അടച്ചതോടെ യു.എസിലേക്കുള്ള മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ഡൽഹി-ന്യൂയോർക്ക്, ഡൽഹി-നെവാർക്, മുംബൈ-ന്യൂയോർക്ക് വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളായിരുന്നു ഇവ. വിമാനങ്ങൾ റദ്ദാക്കിയതോടെ തിരികെയുള്ള സർവീസുകളും റദ്ദാക്കപ്പെടും. യു.എസും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് ഇറാൻ വ്യോമപാത അടച്ചത്. ഇതോടെ ഇന്ത്യയിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഇറാന്റെ വ്യോമമേഖല ഒഴിവാക്കി പറക്കേണ്ട സാഹചര്യമാണുള്ളത്. ഇന്ത്യയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള മറ്റ് വിമാന സർവീസുകളും വൈകുകയാണ്.

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണം; വിചിത്ര നിര്‍ദേശവുമായി എക്സൈസ് കമ്മീഷണര്

  തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന് നിർദേശം. എക്സൈസ് കമ്മീഷണറാണ് നിർദേശം നൽകിയത്. ഇന്നലെ നടന്ന ജോ. കമ്മീഷണർമാരുടെയും ഡെപ്യൂ. കമ്മീഷണർമാരുടെയും യോഗത്തിൽ വാക്കാലായിരുന്നു നിർദേശം. മന്ത്രിയുടെ താമസ സ്ഥലത്തിന് പുറത്ത് എക്സൈസ് ഉദ്യോഗസ്ഥർ പാറാവ് നിൽക്കണമെന്നും നിർദേശമുണ്ട്. താൻ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിർദേശം നൽകിയിട്ടുണ്ടെങ്കിൽ ഗൗരവമായി പരിശോധിക്കും . പിൻവലിക്കാൻ നിർദേശം നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ.ബാബു എംഎൽഎക്ക് സമൻസ്

  കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.ബാബു എംഎൽഎക്ക് സമൻസ്. ഇന്ന് കോടതിയിൽ ഹാജരാകാനാണ് സമൻസ്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഹാജരാകേണ്ടത്. 2007 മുതൽ 2016 വരെയുള്ള ഒമ്പത് വർഷത്തെ കാലയളവിൽ ബാബു തന്‍റെ വരുമാനത്തേക്കാൾ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് നടപടി. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടർന്ന് കെ. ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കലൂർ പിഎംഎൽഎ കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിക്കുകയും കോടതി എംഎൽഎയോട് നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരിക്കുന്നത്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍

  എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയില്‍ നിന്നാണ് ഇയാളെ എസ്‌ഐടി പിടികൂടിയത്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു. സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി.

കെ എം മാണി ഫൗണ്ടേഷന് തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍

  മുന്‍ മന്ത്രി കെ എം മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി കെ എം മാണി ഫൗണ്ടേഷന് തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം പാട്ടത്തിന് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. മന്ത്രി സഭാ യോഗത്തിലാണ് പ്രഖ്യാപനം. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരികെ പോവുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കെ എം മാണി ഫൗണ്ടേഷന് ഭൂമി അനുവദിച്ചത്.

ടോള്‍ തുടരും'; കുമ്പള ടോള്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയം

  കാസര്‍കോട്: കുമ്പള ടോള്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയം. ടോള്‍ പിരിവ് തുടരുമെന്ന് ദേശീയപാത അതോറിറ്റി യോഗത്തില്‍ നിലപാടെടുത്തു. ടോളിനെതിരായ പ്രതിഷേധം ചൂണ്ടിക്കാട്ടി സമരം തുടരുമെന്ന് എ.കെ.എം അഷ്‌റഫ് എംഎല്‍എയും യോഗത്തില്‍ അറിയിച്ചു. യോഗതീരുമാനങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. കുമ്പളയിലെ ടോള്‍ പിരിവ് അനാവശ്യമാണെന്നും ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം കനക്കുന്നതിനിടെയാണ് കലക്ടറുമായി ചര്‍ച്ച നടത്തിയത്. എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തിയതിന് പിന്നാലെ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരുടെയും ദേശീയപാത അതോറിറ്റിയുടേയും യോഗം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്തത്.

സംസ്ഥാന ബജറ്റ് ജനുവരി 29ന്, 15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എഎൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്നും സ്പീക്കര്‍ എഎൻ ഷംസീര്‍ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും എഎൻ ഷംസീര്‍ പറഞ്ഞു. 

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

  കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി. കൊല്ലം വിജിലനല്‍സ് കോടതിയുടേതാണ് ഉത്തരവ്. തൊണ്ടിമുതല്‍ ഇനിയും കണ്ടെത്താനുണ്ടെന്ന എസ്‌ഐടിയുടെ വാദം പരിഗണിച്ചാണ് നടപടി.കേസില്‍ ആദ്യം അറസ്റ്റിലായ ആളാണ് ഉണ്ണികൃഷണന്‍ പോറ്റി എന്നും റിമാന്‍ഡ് കാലാവധി കഴിയാനായെന്നും ജാമ്യം അനുവദിക്കണമെന്നും പോറ്റിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി വാദം തളളുകയായിരുന്നു.

ബലാത്സംഗ കേസ്; വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ നടപടി, രാഹുലിന്‍റെ ഫോണുകള്‍ തുറക്കാൻ എസ്ഐടി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം പീഡന പരാതി നൽകിയ വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴിയെടുക്കാൻ അന്വേഷണ സംഘം. യുവതി കഴിയുന്ന വിദേശരാജ്യത്തെ ഇന്ത്യൻ എംബസി വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് എസ്ഐടി നടപടി. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് എസ്‍പി പൂങ്കുഴലി യുവതിയുമായി ഫോണിൽ സംസാരിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണുകളും സാങ്കേതിക സംവിധാനം ഉപയോഗിച്ച് തുറക്കാനാണ് എസ്ഐടി ശ്രമം. ഫോണിലെ മുഴുവൻ ഫയലുകളും പകര്‍ത്താൻ രണ്ട് ടിബിയുടെ ഹാര്‍ഡ് ഡിസ്കുകള്‍ എസ്ഐടി സംഘം വാങ്ങി

തൃശ്ശൂര്‍ ഇനി 'കല'സ്ഥാനം; 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. സർവംമായ സിനിമയിലെ നായിക റിയ ഷിബുവും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.

വയനാട് ദുരന്തബാധിതർക്കുള്ള ഭവന നിർമാണം; ഭൂമി വാങ്ങി കോൺഗ്രസ്

  വായനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങി കോൺഗ്രസ്. മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയതിൽ ആദ്യത്തെ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടപടിയാണ് പൂർത്തിയാക്കിയത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലാണ് 3.24 ഏക്കർ ഭൂമി വാങ്ങിയത്. കെപിസിസി പ്രസിന്റിന്റെ പേരിലാണ് ഭൂമി വാങ്ങിയിട്ടുള്ളത്.പഞ്ചായത്തിൽ നിന്ന് അനുമതി കിട്ടുന്നതോടെ തറക്കലിടൽ ഉൾപ്പടെയുള്ളവ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക് പറഞ്ഞു.

ലൈംഗിക പീഡനകേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

    പത്തനംതിട്ട: പ്രവാസി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 7 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ സ്വീകരിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസം അനുവദിക്കുകയായിരുന്നു. ഈമാസം 15 നു വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷ 16 ന് പരിഗണിക്കും. തിരുവല്ലയിലെ ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും അത് വീഡിയോയില്‍ ചിത്രീകരിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഇതിന്റെ ഭാഗമായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും രാഹുലിനെ അവിടെ എത്തിച്ച് എസ്‌ഐടി തെളിവെടുപ്പ് നടത്തും.

ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

  വാഷിങ്ടണ്‍: ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍, ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന എല്ലാ ബിസിനസുകള്‍ക്കും 25 ശതമാനം അധിക താരിഫ് നല്‍കേണ്ടി വരും. ഈ ഉത്തരവ് അന്തിമവും നിര്‍ണ്ണായകവുമാണ്'- ട്രംപ് കുറിച്ചു

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ നിര്‍ണായക നടപടി; ഇന്ന് മുതൽ ദില്ലി ഹൈക്കോടതിയിൽ അന്തിമ വാദം ആരംഭിക്കും

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിയത്. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സിഎംആര്‍എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പരിഹസിച്ചിരുന്നു. കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആര്‍എൽ നൽകിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു.

ലവ് യു ടു മൂൺ ആൻഡ് ബാക്ക്';സത്യാഗ്രഹ വേദിയിൽ കപ്പുമായി മുഖ്യമന്ത്രി, അതിജീവിതയ്ക്ക് ഐക്യദാർഢ്യം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. 'ലവ് യു ടു മൂൺ ആൻഡ് ബാക്ക്' എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായി ആദ്യം പീഡന പരാതി നൽകിയ അതിജീവിത കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ ഈ വാചകങ്ങൾ കുറിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യമാണെന്നാണ് ചർച്ചകൾ

ക്രിക്കറ്റിൽ ചരിത്ര വിജയത്തോടെ കിരീടം ചൂടി കാസർഗോഡ് ബ്ലൈൻഡ് സ്കൂൾ

  തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ കേരള ആദ്യമായി സംസ്ഥാന തലത്തിൽ നടത്തിയ ക്രിസ്പോ 2026 ബ്ലൈൻഡ് ക്രിക്കറ്റ് മത്സരത്തിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ പാലക്കാടിനെ അട്ടിമറിച്ച് കാസർഗോഡ് ബ്ലൈൻഡ് സ്കൂളിലെ വിദ്യാർഥികൾ കിരീടം ചൂടി. കേരളത്തിലെ മുഴുവൻ ബ്ലൈൻഡ് സ്കൂളുകൾ മത്സരിച്ച ഈ ക്രിക്കറ്റ് ടൂർണമെന്റിൽ കളിച്ച ഒരു മത്സരം പോലും തോൽക്കാതെയാണ് കാസർഗോഡ് ബ്ലൈൻഡ് സ്കൂൾ ചരിത്ര വിജയം നേടിയത്.  ബ്ലൈൻഡ് ചെസ്സ് ചാമ്പ്യനായ മുസ്തഫ നയിച്ച കാസർഗോഡ് ടീമിൽ മുഹമ്മദ് സ്വാലി, കിരൺ, വഫ, ആയിഷ മിന്ന, ഫാത്തിമ റിംഷാ സുൽത്താന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഫൈനൽ മത്സരത്തിൽ മൂന്നു ഓവറിൽ പാലക്കാട് സ്കൂൾ ടീം ഉയർത്തിയ 33 റൺസ് മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ മുസ്തഫയുടെ ഉശിരൻ ബാറ്റിംഗിൽ 2.3 ഓവറിൽ കാസർഗോഡ് ടീം ലക്ഷ്യം കണ്ടു. മുസ്തഫ 12 പന്തിൽ ആറ് ബൗണ്ടറികൾ അടക്കം 30 റൺസ് നേടി. ഫൈനൽ മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും മുസ്തഫക്ക് ലഭിച്ചു.B1 കാറ്റഗറിയിൽ മികച്ച കളിക്കാരനായി കാസറകോട് ബ്ലൈന്റ് സ്കൂളിലെ വഫയെ തെരെഞ്ഞെടുത്തു. മനോജ്, PK റിയാസ്, കാദർ ബോവിക്കാനം,ഹരീഷ്, വത്സല തുടങ്ങിയവരുടെ മികച്ച പരിശീലനത്തിലാണ് ...

രാഹുൽ ജയിലിൽ തുടരും; ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ലഭിച്ച ശേഷം ജാമ്യ ഹരജി പരിഗണിക്കാമെന്ന് കോടതി

  കെല്ലം: രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പൊലീസ് റിപ്പോർട്ടിന് ശേഷം ജാമ്യ ഹർജി പരിഗക്കാമെന്ന് കോടതി. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കണം. പ്രൊഡക്ഷൻ വാറന്റ് ഇഷ്യൂ ചെയ്തു. കുറ്റ കൃത്യങ്ങൾ നില നിൽക്കില്ലെന്ന് പ്രതി ഭാഗം വാദിച്ചു. ഇന്നലെ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ്ജയിലിൽ എത്തിച്ചിരുന്നു. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

തേര്‍ഡ് എസിക്ക് 960 രൂപ, ആര്‍എസി ഇല്ല; വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

  ഡൽഹി: വന്ദേഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് ട്രെയിനിന്‍റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 400 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 3AC ടിക്കറ്റിന് 960 രൂപ മുതൽ 3,500 കിലോമീറ്റർ വരെയുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രകൾക്ക് ഫസ്റ്റ് ക്ലാസ് എസിക്ക് 13,300 വരെയാണ് നിരക്ക്. 400 കിലോമീറ്റര്‍ വരെയുള്ള യാത്രകൾക്ക് സെക്കൻഡ് എസിക്ക് 1240 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 1,520 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 800 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 1,920 (3AC), 2,480 (2AC), ₹3,040 (1AC) എന്നിങ്ങനെയാണ് നിരക്കുകൾ. 1,600 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 3,840 (3AC), 4,960 (2AC), 6,080 (1AC) എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുക.

കരൂര്‍ ദുരന്തം; നടനും ടിവികെ നേതാവുമായ വിജയ്‌യെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

  ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ് യെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. 11 മണിക്കാണ് ഡല്‍ഹിയിലെ സിബിഐ ഓഫിസില്‍ വിജയ് ചോദ്യം ചെയ്യലിന് ഹാജരാകുക. നേരത്തെ, ടിവികെ പാര്‍ട്ടി നേതാക്കളായ എന്‍.ആനന്ദ്, ആദവ് അര്‍ജുന, നിര്‍മല്‍ കുമാര്‍ എന്നിവരെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. വിജയ്യെ ആദ്യമായാണ് ചോദ്യം ചെയ്യുന്നത്. കരൂര്‍ ദുരന്ത സമയത്ത് വിജയ് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിച്ച് എസ്ഐടി; സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

ബലാൽസംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് എസ്.ഐ.ടി.  അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ രേഖാമൂലം അറിയിച്ചു. ബലാല്‍സംഗക്കുറ്റം ചുമത്തിയതും കേസ് വിവരവും കൈമാറി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയശേഷം അയോഗ്യതയില്‍ തീരുമാനമെടുക്കും. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുന്‍പ് കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കുമ്പളയില്‍ ടോൾ പിരിവ് തുടങ്ങി,സ്ഥലത്ത് സംഘര്‍ഷം; എംഎല്‍എയെ അറസ്റ്റ് ചെയ്തു നീക്കി

കുമ്പള:കാസർകോട് - മംഗളൂരു ദേശീയപാതയിൽ കുമ്പളയിൽ സ്ഥാപിച്ച ടോൾ ബൂത്തിൽ യൂസർ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ പ്രതിഷേധം ശക്തം.എ.കെ.എം അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു.ഇതിന് പിന്നാലെ സ്ഥലത്ത് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്ന് രാവിലെ ഏഴരയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയത്.ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോൾ പ്ലാസകൾക്കിടയിലെ ദൂരപരിധി 60 കിലോമീറ്റർ ആണ്. ഇത് ലംഘിച്ചാണ് കുമ്പളയിലെ ടോൾപ്ലാസ എന്നാണ് ആക്ഷൻ കമ്മറ്റിയുടെ ആരോപണം.നിലവിലുള്ള തലപ്പാടി ടോളിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതിയുടെ പ്രതിഷേധം. ടോൾ വിരുദ്ധ സമിതിയുടെ ഹരജി ഹൈക്കോടതി പരിഗണമിച്ച ശേഷം മാത്രമേ പിരിവ് തുടങ്ങൂ എന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്.എന്നാൽ ഹരജി പലതവണ മാറ്റിവെച്ചതോടെയാണ് വീണ്ടും ടോൾ പിരിവ് തുടങ്ങിയത്.

ബംഗാളിലെ റെയ്ഡിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്-ഇ ഡി പോര്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ടിഎംസി

  കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി സുപ്രിംകോടതിയിൽ ഹരജി നൽകി. ഐ-പാക്ക് റെയ്ഡ് തടഞ്ഞത് സിബിഐ അന്വേഷിക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ഇഡി നടപടിക്കെതിരെ മമതാ ബാനർജി തടസ്സഹരജിയും നൽകിയിട്ടുണ്ട്. ഐപാക് ഓഫീസിലെ റെയ്ഡ് പുതിയ രാഷ്ട്രീയ വിവാദത്തിലേക്ക് വഴിവച്ച സാഹചര്യത്തിലാണ് ഈഡിയുടെ പുതിയ നീക്കം. റെയ്ഡ് തടഞ്ഞ് രേഖകൾ കൈക്കലാക്കിയ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഇഡിയുടെ ആവശ്യം.

കുമ്പള ടോള്‍ പ്ലാസ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍; ശക്തമായി നേരിടുമെന്ന് ആക്ഷന്‍ കമ്മിറ്റി

  കുമ്പള: ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കാനിരിക്കെ ആക്ഷന്‍ കമ്മിറ്റി രൂക്ഷമായ പ്രക്ഷോഭത്തിനു തയ്യാറെടുപ്പാരംഭിച്ചു. ടോളുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ നിലവിലുള്ള കേസു തീര്‍പ്പാവുന്നതിനു മുമ്പു ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമായ എകെഎം അഷ്‌റഫ് എംഎല്‍എ, വിപി അബ്ദുല്‍ ഖാദര്‍ ഹാജി, അഷ്‌റഫ് കാര്‍ള, അസീസ് കളത്തൂര്‍, വിവിധ പാര്‍ട്ടി ഭാരവാഹികളായ സിഎ സുബൈര്‍, മഞ്ജുനാഥ ആള്‍വ, ലക്ഷ്മണപ്രഭു, ബിഎന്‍ മുഹമ്മദലി, എ.കെ ആരിഫ്, ഹമീദ് കോയിപ്പാടി, അബ്ദുല്‍ ലത്തീഫ് കുമ്പള മുന്നറിയിച്ചു. ടോള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിവരമറിഞ്ഞുടനെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പഞ്ചായത്ത് ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്ന ശേഷം ടോള്‍ പ്ലാസയിലെത്തി അധികൃതരുമായി വിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രക്ഷോഭ വിവരം അറിയിക്കുകയും ചെയ്തു. പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും പ്രക്ഷോഭമെന്നും മുന്നറിയിച്ചിട്ടുണ്ട്.

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

  മൂന്നാർ: സിപിഎം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ഒരു മാസത്തിനുള്ളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്ത ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം വ്യക്തിപരമായ സ്ഥാനമാനങ്ങൾക്കോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ വേണ്ടിയല്ലെന്ന് രാജേന്ദ്രൻ പ്രതികരിച്ചു. താൻ അത്തരത്തിലുള്ള കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മൂന്നാറിലെയും ദേവികുളം മണ്ഡലത്തിലെയും പൊതുവായ ചില ആവശ്യങ്ങൾ ബിജെപി നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ ഇതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍

  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാർപ്പിച്ചിരുന്നത്. ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാ​ഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.  

തൊണ്ടി മുതൽ കൃത്രിമക്കേസ്; ആന്‍റണി രാജുവിനെതിരെ ബാർ കൗൺസില്‍ നടപടി

 തിരുവനന്തപുരം: തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും. വിഷയം പരിഗണിക്കുന്നത് മൂന്നംഗ അച്ചടക്ക സമിതിയാണ്. ആന്‍റണി രാജുവിന് നോട്ടീസ് നൽകും. മുൻ മന്ത്രിയുടെ നടപടി ഗുരുതരമെന്നും നാണക്കേടെന്നുമാണ് ബാർ കൗൺസിൽ വിലയിരുത്തൽ. തൊണ്ടിമുതൽ കേസിൽ 3 വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ എംഎൽഎ സ്ഥാനം നഷ്ടമായ ആന്‍റണി രാജുവിന്‍റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. കേസുമായി ബന്ധപ്പെട്ട പരാതികളെ തുട‍ർന്നുള്ള നടപടികളുടെ ഭാഗമായി ആന്‍റണി രാജുവിനും, ബന്ധപ്പെട്ട കക്ഷികൾക്കും ബാർ കൗൺസിൽ നോട്ടീസ് നൽകും. വിശദമായ വാദം കേട്ട ശേഷമായിരിക്കും നടപടികളിലേക്ക് ബാർ കൗൺസിൽ കടക്കുക. കേസിൽ മൂന്നുവർഷം തടവിനാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും

 തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് കണ്ടെത്തൽ. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്ഐടി കണ്ടെത്തൽ

പോറ്റിക്ക് ശബരിമലയിൽ അവസരം നൽകിയത് തന്ത്രി; സ്വർണപ്പാളി കൊണ്ടുപോയത് അറിയാമായിരുന്നെന്നും എസ്ഐടി

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ അവസരങ്ങൾ നൽകിയത് തന്ത്രിയെന്ന് എസ്ഐടി കണ്ടെത്തൽ. മുൻ തിരുവിതാകൂർ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയും തന്ത്രിക്ക് കുരുക്കായി. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും. ശബരിമലയിലെ മൂല്യമേറിയ വസ്തുക്കൾ പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ തന്ത്രിയുടെ അനുമതി വേണമെന്നിരിക്കെ സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ല എന്നായിരുന്നു കണ്ഠരര് രാജീവരുടെ ആദ്യ മൊഴി. എന്നാൽ മഹസർ റിപ്പോർട്ടിലും കണ്ടെടുത്ത രേഖകളിലുമെല്ലാം തന്ത്രിയും ഒപ്പിട്ടിട്ടുണ്ടെന്ന് എസ്‌ഐടി മനസിലാക്കുകയും അതിന്റെ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റടക്കമുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളും തന്ത്രിക്കെതിരെയായിരുന്നു. തന്ത്രി അറിഞ്ഞാണ് സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

വിജയിയുടെ സിനിമ 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്റ്റേ

ചെന്നൈ: വിജയ് യുടെ ജനനായകന്‍ സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ ഹരജിയിലാണ് നടപടി. കേസ് 21നു മാത്രമേ ഇനി പരിഗണിക്കൂ. ഇതോടെ ചിത്രം റിലീസ് ചെയ്യുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് രാവിലെയായിരുന്നു നടന്‍ വിജയിയുടെ സിനിമ 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ജനനായകന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളും വിജയ് യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമാണ് ജനനായകന് എതിരായ നീക്കത്തിനുപിന്നിലെ കാരണമെന്ന് ടിവികെ നേതാക്കള്‍ ആരോപിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള: കേസെടുത്ത് ഇഡി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസ് എടുത്തു. പിഎംഎൽഎ നിയമപ്രകാരം ഇസിഐആ‍ർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ, അനുബന്ധ രേഖകൾ, സാക്ഷി മൊഴികൾ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകൾ കൈമാറാൻ ഉത്തരവിട്ടിരുന്നത്. എട്ടാം തിയതിയാണ് കേസ് എടുക്കാൻ ഡയറക്ടറേറ്റിൽ നിന്നും അനുമതി ലഭിച്ചത്. നിലവിൽ എസ്ഐടി കേസിൽ പ്രതികൾ ആയവരെ എല്ലാം ഇഡി പ്രതികളാക്കും. സ്വത്ത് മരവിപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ആദ്യം തന്നെ പൂർത്തിയാക്കാനാണ് നീക്കം. കൊല്ലം കോടതിയിൽ കസ്റ്റഡി അപേക്ഷ നാളെ തന്നെ നൽകാനാണ് നീക്കം.

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. എസ്ഐടിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. തന്റെ അനുമതിയില്ലാതെയാണ് വിഗ്രങ്ങൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും സന്നിധാനത്ത് വച്ച് നവീകരിക്കാനാണ് താൻ അനുമതി നൽകിയതെന്നുമായിരുന്നു തന്ത്രി അന്ന് അന്വേഷണ സംഘത്തോട് പറഞ്ഞത്

ജോലിക്ക് വേണ്ടി ഭൂമി: അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി

  ക്കാരെന്ന് കോടതി. ലാലുപ്രസാദ് യാദവും ഭാര്യയും മക്കളുമടക്കം കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഡൽഹി റൗസ് കോടതിയാണ് കുറ്റം ചുമത്തിയത്. കുടുംബം ക്രിമിനൽ സിൻഡിക്കറ്റായി പ്രവർത്തിച്ചു. വലിയ ഗൂഢാലോചനയുണ്ടെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ. യാദവും കുടുംബവും സമർപ്പിച്ച കുറ്റവിമുക്തമാക്കൽ ഹരജി കോടതി തള്ളി. റെയില്‍വേ മന്ത്രാലയത്തെ തന്റെ സ്വകാര്യ സ്വത്തായി യാദവ് ഉപയോഗിച്ചുവെന്നും, പൊതു തൊഴില്‍ വിലപേശലിനായി ഉപയോഗിച്ച് റെയില്‍വേ ഉദ്യോഗസ്ഥരുടെയും അടുത്ത സഹായികളുടെയും ഒത്താശയോടെ യാദവ കുടുംബം ഭൂമി സ്വന്തമാക്കിയെന്നും പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ പറഞ്ഞു. കേസിൽ 41 പേർക്കെതിരെ കോടതി കുറ്റം ചുമത്തുകയും 52 പേരെ വെറുതെ വിടുകയും ചെയ്തു.

കെഎഫ്‌സി വായ്പാ തട്ടിപ്പ്; പി.വി. അൻവറിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

  കൊച്ചി: കെഎഫ്‌സി വായ്പാ തട്ടിപ്പിൽ പി.വി. അൻവറിനെ വീണ്ടും ചോദ്യംചെയ്യും. വ്യാഴാഴ്ച രേഖപ്പെടുത്തിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിപ്പിക്കുക. സ്വത്ത് വിവരങ്ങളിലടക്കം കൂടുതൽ വ്യക്തത വരുത്താനാണ് ഇഡിയുടെ ഈ നീക്കം. പ്രത്യേക കാലയളവിൽ പി.വി. അൻവറിന്റെ സ്വത്തുക്കളിൽ വലിയ തോതിലുള്ള വർധനവുണ്ടായതായാണ് ഇഡിയുടെ കണ്ടെത്തൽ. ഏതുവഴിക്കാണ് ഇത്രയും സ്വത്തുക്കൾ സമ്പാദിക്കാൻ സാധിച്ചത് എന്നതുസംബന്ധിച്ച് അൻവറിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. ഇന്നലെ മണിക്കൂറുകൾ നീണ്ടുനിന്ന് ചോദ്യംചെയ്യലിലൂടെയാണ് അൻവറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യംചെയ്യലിനായി വിളിപ്പിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ല

 ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. ഉപതെരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്‍ന്നത് എന്നാണ് വിവരം. ചില എംപിമാർ ഹൈക്കമാൻഡിനെ മത്സര സന്നദ്ധതയറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയത്തിൻ്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപ്. ദില്ലിയിലിരിക്കേണ്ട, കേരളത്തിൽ കളംപിടിക്കാമെന്ന് കോൺഗ്രസ് എംപിമാരിൽ പലർക്കും ആഗ്രഹമുണ്ട്. എന്നാൽ അതിന് സാധ്യത കുറവെന്ന് പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.

മാറാട് കലാപം ഓർമിപ്പിക്കുക മാത്രമാണ് ചെയ്തത്'; എ.കെ ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരവകുപ്പ് ഭരിക്കുമെന്നും മാറാട് ആവർത്തിമെന്നുമുള്ള മുൻ മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാറാട് കലാപം ഓർമിപ്പിക്കുക മാത്രമാണ് ബാലൻ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ന് കുഞ്ഞാലിക്കുട്ടിക്ക് സംഭവസ്ഥലത്തേക്ക് പോകാൻ കഴിഞ്ഞില്ല. വർഗീയ സംഘർഷങ്ങളെ നേരിടുന്നതിൽ യുഡിഎഫ് കൃത്യമായ നിലപാട് സ്വീകരിച്ചില്ല. വർ​ഗീയ ശക്തികൾ കേരളം വിട്ടുപോയിട്ടില്ല. പക്ഷേ അവർക്ക് അഴിഞ്ഞാടാൻ കഴിയുന്നില്ല. അവർ തല പൊക്കാൻ ശ്രമം നടത്തിയാൽ കർക്കശ നടപടികളിലൂടെ നേരിടുന്നതാണ് ഇന്നത്തെ സർക്കാർ രീതി. വർ​ഗീയതയോട് വിട്ടുവീഴ്ചയില്ല

നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാന്‍ കോൺഗ്രസ്. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരും ഉടന്‍ കേരളത്തിലെത്തും. കനഗോലുവിന്‍റെ റിപ്പോര്‍ട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമാക്കും. തെരഞ്ഞെടുപ്പിന് വേഗത്തിലൊരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ആദ്യ പടിയായി മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി നടപടികള്‍ തുടങ്ങുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് ആലോചന.

കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി

  കാസർകോട് : കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22 നാണ് കോടതി സമുച്ചയത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശമെത്തിയത്. ''നിങ്ങളുടെ കോടതി സമുച്ചയത്തിൽ 3 ആർഡിഎക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന് മുമ്പ് ഉച്ചയ്ക്ക് 1:15 ന് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക'' എന്നായിരുന്നു സന്ദേശമെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാനഗറിലുള്ള കോടതിയിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. പൊലീസും ബോംബ്-ഡോഗ് സ്‌ക്വാർഡും പരിശോധന നടത്തുകയാണ്. ജീവനക്കാർക്ക് ദേഹ പരിശോധനയും നടത്തി. 

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. 35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിയാളാണ് റെജി ലൂക്കോസ്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ദ്രവിച്ച ആശയം മാറണമെന്നായിരുന്നു റെജി ലൂക്കോിസിന്റെ പ്രതികരണം. കേരളത്തിന് വേണ്ടത് വികസനം. ബിജെപിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കും. ബിജെപി നടത്തുന്ന വികസനം താന്‍ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയില്‍ നടത്തിയ വികസന പ്രവര്‍ത്തനം യാത്രയ്ക്കിടെ താന്‍ കണ്ടു. ബിജെപിയെ വര്‍ഗീയവാദികളെന്ന് വിളിച്ച സിപിഎം കുറച്ചുകാലമായി വര്‍ഗീയത പറയുകയാണെന്നും റെജി ലൂക്കോസ് പറഞ്ഞു.

കേന്ദ്ര ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ച തന്നെ; ബജറ്റ് സമ്മേളനം ജനുവരി 28ന് ആരംഭിച്ചേക്കും

  ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ച തന്നെയായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാല്‍ ബജറ്റ് അവതരണ തീയതി മാറ്റുമെന്ന സംശയം ഉയര്‍ന്നിരുന്നു. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. തീരുമാനമെടുക്കാനായി പാര്‍ലമെന്ററികാര്യവുമായി ബന്ധപ്പെട്ട കാബിനറ്റ് സമിതി കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ധനമന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ബജറ്റ് അവതരണമാണിത്. ഇത് ഒരു ചരിത്ര സംഭവമാണ്. സ്വതന്ത്ര ഭാരതത്തില്‍ ഏറ്റവുമധികം ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോര്‍ഡിനെ കഴിഞ്ഞ വര്‍ഷം തന്നെ മറികടന്നിരുന്നു. ദേശ് മുഖ് ഏഴ് ബജറ്റുകള്‍ അവതരിപ്പിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പത്ത് ബജറ്റുകളും മുന്‍ ധനമന്ത്രിമാരായ പി ചിദംബരം ഒമ്പത് ബജറ്റുകളും പ്രണബ് മുഖര്‍ജി എട്ട് ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇവയൊന്നും തുടര്‍ച്ചയായിട്ട് ആയിരുന്നില്ല. 2019 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തില്‍ വന്നപ്പോഴാണ് നിര്‍മല ...

ശബരിമല സ്വര്‍ണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി; ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ പരാമര്‍ശം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ല.