തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. അതിവേഗ റെയിൽപാത പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 100 കോടി രൂപ വകയിരുത്തി. നാലു ഘട്ടങ്ങളിലായി ആർആർടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നഗര മെട്രോകളെ ബന്ധിപ്പിക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
കാരുണ്യ പദ്ധതിക്കായി 604.5 കോടി രൂപ ഇതുവരെ സർക്കാർ നൽകിയതായി ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. സാധാരണ ജനങ്ങൾക്കാണ് മുൻഗണനയെന്നും മനുഷ്യപക്ഷത്താണ് തങ്ങളെന്നും മന്ത്രിയുടെ പ്രസംഗത്തിലുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 754.6 കോടി രൂപ കൂടി നൽകും. ലോക്കൽ ഫിനാൻസ് ബോർഡ് രൂപീകരിക്കും. മുൻസിപ്പൽ ബോണ്ടുകൾ പ്രഖ്യാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി കൊടുക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർധനവ് ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ