തൃശൂര്‍:സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാൻ വനംവകുപ്പ് തീരുമാനം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ അനീഷ് കുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ മൊഴിയെടുക്കും. ഉടൻ നോട്ടീസ് അയക്കാൻ വനം വകുപ്പ് തീരുമാനം.
പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ വേടൻ നടപടി നേരിടുന്ന സാഹചര്യത്തിലായിരുന്നു സുരേഷ് ഗോപിക്കെതിരെയും പരാതി ഉയര്‍ന്നത്. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നത്."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ