ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് തടസമില്ല."

ബങ്ങാട് കാലിയടുക്കം റോഡ് യാഥാർത്ഥ്യമാക്കണം : ഇ.കെ. നായനാർ സ്വാശ്രയ സംഘം ബങ്ങാട്

  പെരിയാട്ടടുക്കം: പള്ളിക്കര പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ ബങ്ങാട് ക്രഷർ കാലിയടുക്കം റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ബന്ധപെട്ട അധികാരികളോട് ബങ്ങാട് ഇ.കെ. നായനാർ സ്വാശ്രയ സംഘം ജനറൽ ബോഡി യോഗം അവശ്യപെട്ടു പ്രസിഡണ്ട് എ.എം അബ്ദുല്ല ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് കെ.രാഘവൻ , അധ്യക്ഷനായി ,സെക്രട്ടറി  പി. മണികണഠൻ റിപ്പോർട്ട് അവതരിപ്പിച്ചു , എക്സിക്യൂട്ടിവ് അംഗങ്ങളായ പി.ദാമോദരൻ മാസ്റ്റർ, എ.എം അബൂബക്കർ , അനിൽ ബങ്ങാട്, മണികണ്ഠൻ കരിയംതൊട്ടി, സൗമേഷ് നാരായണൻ പാറ്റേൻ , ഹരിപ്രസാദ്, എം പ്രശാന്ത്, സുധീഷ് മൂലയിൽ , അനിൽ കാനത്തുംമൂല എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികൾ എ.എം അബ്ദുല്ല ( പ്രസിഡണ്ട് ) കെ. രാഘവൻ  ( വൈസ് പ്രസിഡണ്ട് ) പി. മണികണ്ഠൻ  ( സെക്രട്ടറി ) സുധീഷ് മൂലയിൽ ( ജോയിന്റ് സെക്രട്ടറി ) നാരായണൻ പാറ്റേൻ ( ട്രഷറർ )  ഭരണ സമിതി അംഗങ്ങൾ പി.ദാമോദരൻ മാസ്റ്റർ എ.എം അബൂബക്കർ കെ. മണികണ്ഠൻ ടി. അനിൽകുമാർ ടി. സൗമേഷ് കെ.ഹരിപ്രസാദ് എം പ്രശാന്ത് അനിൽ കാനത്തുംമൂല പി.നാരായണൻ

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. തുടർച്ചയായി ഡയാലിസിസ് നടത്താനാണ് മെഡിക്കൽ ബോർഡ് നിർദേശം. ആരോഗ്യനില മോശമായതോടെ ഇന്നലെ 2 തവണ ഡയാലിസിസ് നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. ജൂൺ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ എസ് യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരരാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

    ന്യൂഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം.സംഭവത്തെ ശക്തമായി അപലപിച്ച കേന്ദ്ര വിദേശകാര്യമന്ത്രാലയം തൊഴിലാളികളുടെ മോചനം വേഗത്തിലാക്കാൻ മാലി സർക്കാറിനോട് ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഫാക്ടറി വളപ്പിൽ ആയുധധാരികളായ ഒരു സംഘം അക്രമികൾ മൂന്ന് ഇന്ത്യക്കാരെ ബലമായി ബന്ദികളാക്കി കൊണ്ടുപോയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ചൊവ്വാഴ്ച മാലിയിലുടനീളം നടന്ന സംഘടിത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. മാലിയിലെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും പൗരന്മാരുടെ മോചനം സാധ്യമാക്കാൻ തങ്ങളും ഇടപെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. മാലിയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് ജാഗരൂകരായി ഇരിക്കാനും ബാമാകോയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടാനും മന്ത്രാല...

ഭാരതാംബ വിവാദം: ഗവർണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

  തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം. 

റവാഡ ചന്ദ്രശേഖർ രാജ്ഭവനിലെത്തി; ഗവർണറുമായി കൂടിക്കാഴ്‌ച; ചോദിച്ച പൊലീസുകാരെ കിട്ടാത്തതിൽ അതൃപ്‌തി അറിയിച്ചെന്ന് സൂചന

  തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാ‍ഡ ചന്ദ്രശേഖർ രാജ്‌ഭവനിലെത്തി. ഗവർണർ രാജേന്ദ്ര അർലേകറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിൽ ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. 

സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍; ‘റെയില്‍വണ്‍’ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ

    ന്യൂഡല്‍ഹി: ഇനി റെയില്‍വേയുടെ സേവനങ്ങള്‍ ഒരു ആപ്പില്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് മുതല്‍ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന ‘റെയില്‍വണ്‍’ സൂപ്പര്‍ ആപ്പ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കി. റെയില്‍വേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു പ്ലാറ്റ്ഫോമില്‍ തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, റിസര്‍വേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സ്റ്റാറ്റസ് തുടങ്ങിയ സൗകര്യങ്ങളും കോച്ച് പൊസിഷന്‍, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം ലഭ്യമാക്കും. ബുക്കിംഗിലോ മറ്റ് സേവനങ്ങളിലോ നേരിടുന്ന തടസങ്ങള്‍ കുറയ്ക്കാനും ആപ്പിലൂടെ സഹായകമാകും. യാത്രക്കാര്‍ക്ക് ഫീഡ്ബാക്ക് അറിയിക്കാനുള്ള ഓപ്ഷനുമുണ്ട്. ഐആര്‍സിടിസി ആപ്പില്‍ ഇടയ്ക്ക് തകരാറുകള്‍ നേരിടാറുമുണ്ട്. ഇതിന് പരിഹരമായാണ് റെയില്‍വേ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിലവിലുള്ള റെയില്‍കണക്ട് അല്ലെങ്കില്‍ യുടിഎസ് ഓണ്‍ മൊബൈല്‍ ലോഗിന്‍ ഉപയോഗ...

ഇപി ജയരാജന്റെ ആത്മകഥാ കേസില്‍ ഒരാള്‍ മാത്രം പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

  കോട്ടയം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് കോട്ടയം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസി ബുക്ക്സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രം കേസില്‍ പ്രതിചേര്‍ത്താണ് കുറ്റപത്രം. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ പിയുടെ ആത്മകഥാ ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. എന്നാല്‍ ഇത് തന്റെ ആത്മകഥയല്ലെന്ന് ഇ പി പരസ്യ നിലപാടെടുത്തതോടെ സംഭവം വിവാദമായി. പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി. ഇ പിയുടെ പരാതിയില്‍ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തില്‍ ആത്മകഥാ ഭാഗം ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നാണെന്ന് കണ്ടെത്തി. ഡിസി ബുക്‌സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാര്‍ ആത്മകഥാഭാഗങ്ങള്‍ ചോര്‍ത്തിയെന്നാണ് ഡിജിപിക്ക് നല്‍കിയ പൊലീസ് റിപ്പോര്‍ട...

വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി ഉത്തരവ്

   ന്യൂഡൽഹി: വിസ്മയയുടെ ആത്മഹത്യാ കേസിൽ പ്രതി കിരണ്‍ കുമാറിന്റെ ശിക്ഷാവിധി സുപ്രിംകോടതി മരവിപ്പിച്ചു. കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി ഉത്തരവ്. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യം പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. 2019 മേയ് 31നായിരുന്നു ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എഎംവിഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു.

വീണ്ടും മഴ ശക്തമാകുന്നു; കാസർകോട് അടക്കം 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബുധനാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തീരദേശ മേഖലയിൽ കടൽക്ഷോഭ സാധ്യതയുഉള്ളതിനാൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

ഫൗസിയ എരുതും കടവ് മരണപ്പെട്ടു

  ഫൗസിയ എരുതും കടവ് (46) വയസ്സ് മരണപ്പെട്ടു. ഇന്നലെ രാത്രി കെയർവെൽ ആശുപത്രിയിൽ വെച്ചാണ് മരണം. വയർ സംബന്ധമായ അസുഖത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. പറക്കതൊട്ടി എരുതുംകടവ് ഇബ്രാഹിമിൻ്റെ ഭാര്യയാണ്. മുഹമ്മദ്(ദുബൈ) മുഹ്സിന (മരുമകൻ ഷർബാസ് നെല്ലിക്കുന്ന് ) എന്നിവർ മക്കളാണ്. ഫൈസൽ ബോവിക്കാനം ഭരണി) സഹോദരനാണ്. ളുഹർനിസക്കാരത്തിന് ശേഷം എരുതുംകടവ് ജുമാമസ്ജിദിൽ കബറടക്കും

എട്ടാം മൈൽ - മല്ലം - ബീട്ടിയ ടുക്കം റോഡിൽ മണ്ണിടിഞ്ഞ് നേരിടുന്ന ദുരിതാവസ്ഥക്കും, ഗതാഗത തടസ്സത്തിനും പരിഹാരം വേണം - മുസ്ലിം ലീഗ്

  മുളിയാർ:എട്ടാം മൈൽ - മല്ലം  -ബീട്ടിയടുക്കം റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിലനിൽക്കുന്ന അപകടാ വസ്ഥക്കും,ഗതാഗത പ്രയാസ ത്തിനും പരിഹാരം കാണണ മെന്ന് മുളിയാർ പഞ്ചായത്ത് മല്ലം വാർഡ് ലീഗ് സഭ ആവശ്യപ്പെട്ടു.മൂന്ന് വർഷം  മുമ്പ് ശക്തമായ മഴയിൽ അമ്മങ്കോടിനും മല്ലം പള്ളിക്കും ഇടയിലുള്ള ഭാഗത്താണ് പതിനഞ്ച് മീറ്ററോളം താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് റോഡിന്റെ വശത്തോളമെത്തിയത്. പി.എം.ജി.എസ്.വൈ വിഭാഗം മുഖേന 44 ലക്ഷംരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതല്ലാതെ ഇതുവരെ നടപടിയില്ലാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. അമ്മങ്കോട് തൈവളപ്പിലെ പരേതനായ മൂസ കോമ്പൗ ണ്ടിൽ നടന്ന ലീഗ് സഭ മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ഹമീദ് മല്ലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്ത് സ്വാഗതംപറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എംഎ. നജീബ് മുഖ്യപ്രഭാഷണം നടത്തി. ബിഎം. അബൂബക്കർ ഹാജി,മൻസൂർ മല്ലത്ത്,ഷരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം,അബ്ദുല്ല ഡെൽമ,അബ്ബാസ് കൊളച്ചപ്, മറിയമ്മ അബ്ദുൽ ഖാദർ, അനീസ മൻസൂർമല്ലത്ത്, സുഹറ ബാലനടുക്കം,ഹമീദ് പോക്കർ, അബ്ദു...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

  തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും

നാളെ മുതല്‍ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ബുധനാഴ്ച) മുതല്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് 

കർണാടകയിൽ നേതൃമാറ്റമില്ല'; തനിക്കായി 'വാദിച്ച' എംഎൽഎക്ക് നോട്ടീസ് നൽകുമെന്ന് ഡി.കെ ശിവകുമാർ

ബംഗളൂരു: നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ സിദ്ധരാമയ്യയെ മാറ്റി ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനാലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. നേതൃമാറ്റ വിഷയത്തിൽ പാർട്ടി നേതാക്കളോടും നിയമസഭാംഗങ്ങളോടും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാർ പറഞ്ഞു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന പ്രസ്താവനകൾ നടത്തുന്ന രാമനഗര എംഎൽഎ, എച്ച് എ ഇക്ബാൽ ഹുസൈന് നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂലിൽ പൊട്ടിത്തെറി: എൻ.കെ. സുധീറിനെ പുറത്താക്കിയെന്ന് പി.വി. അൻവർ

തൃ​ശൂർ: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ വൻ പൊട്ടിത്തെറി. തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പുറത്താക്കിയതായി പാർട്ടി സംസ്ഥാന കൺവീനർ പി.വി. അൻവർ അറിയിച്ചു. കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷ കാലയളവിലേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നാണ് അറിയിപ്പിൽ പറയുന്നത്. മുൻ എ.ഐ.സി.സി അംഗമാണ് എൻ.കെ. സുധീർ. അൻവർ ഇടതുമുന്നണി വിട്ട ഉടൻ രൂപീകരിച്ച ഡി.എം.കെ എന്ന സംഘടനയിൽ ഇദ്ദേഹം അംഗത്വമെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥിയായി മത്സരിക്കുകയും 3,920 വോട്ടുകൾ നേടുകയും ചെയ്തു

രാജ്ഭനിലേക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച ഉത്തരവ് റദ്ദാക്കിയതില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി

  തിരുവന്തപുരം: രാജ്ഭനിലേക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ച ഉത്തരവ് റദ്ദാക്കിയതില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തി. ആറ് സിവില്‍ പോലീസ് ഓഫീസര്‍മാരെയും ഒരു ഡ്രൈവറെയും നിയമിച്ചുകൊണ്ട് 28ന് ഇറക്കിയ ഉത്തരവ് അന്നുതന്നെ സംസ്ഥാന പോലീസ് മേധാവി റദ്ദാക്കിയിരുന്നു. സാങ്കേതിക നടപടി എന്നാണ് സര്‍ക്കാര്‍ അതിനെ വിശദീകരിച്ചത്. എന്നാല്‍ നിലവില്‍ സര്‍ക്കാരുമായുള്ള പോരിന്റെ ഭാഗമായിട്ടാണ് നിയമനങ്ങള്‍ റദ്ദാക്കിയത് എന്ന സംശയമാണ് രാജ്ഭവന് ഉള്ളത്. ഇക്കാര്യത്തിലുള്ള അതൃപ്തി സര്‍ക്കാരിനെ അറിയിക്കാനുള്ള ആലോചനയും രാജ്ഭവനില്‍ നടക്കുന്നുണ്ട്

ബണ്ട്വാള്‍ അബ്ദുല്‍ റഹ്‌മാന്‍ വധം; ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റില്‍

  മംഗളൂരു: കൊളത്തമജലുവിലെ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതക കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ബണ്ട്വാളിലെ തുംബൈ സ്വദേശി ശിവപ്രസാദ് (33) ആണ് അറസ്റ്റിലായത്. ബണ്ട്വാളിലെ റായിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കലന്ദര്‍ ഷാഫിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയിരുന്നു ഇയാള്‍. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആകെ ഒമ്പതായി. മെയ് 27 നാണ് അബ്ദുള്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊളത്തമജലുവിലേക്ക് മണല്‍ എത്തിക്കാന്‍ പോയപ്പോഴാണ് സംഭവം.

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ താല്‍ക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ കൈമാറി. ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്. തിങ്കാളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്. നേരത്തെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്നും 3 പേര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക യുപിഎസ്സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. ഈ പട്ടികയില്‍ നിന്നാണ് മുഖ്യമന്ത്രി റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്.