
കാസർകോട് വീരമല കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ പ്രതിസ്ഥാനത്ത് ദേശീയപാത അതോറിറ്റി. കഴിഞ്ഞമാസം മേഖലയിൽ ഡ്രോൺ പരിശോധന നടത്തി സുരക്ഷിതമല്ലെന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിട്ടും അതോറിറ്റി തിരിഞ്ഞുനോക്കിയില്ല. ഇന്നലെ ഉണ്ടായ അപകടത്തിൽ തലനാരിഴക്കാണ് റോഡിലെ യാത്രക്കാർ രക്ഷപ്പെട്ടത്. മലയില്‍ വിള്ളലുണ്ടെന്ന് ഡ്രോണ്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് കലക്ടര്‍ കെ. ഇമ്പശേഖരന്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ