ജലനിരപ്പുയരുന്നു; 8 ഡാമുകളില്‍ റെഡ് അലര്‍ട്ട്; ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് 8 ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മൂഴിയാര്‍,പൊന്മുടി,കല്ലാര്‍കുട്ടി,ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വിവിധ നദികളില്‍ ഓറഞ്ച്,യെല്ലോ അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍,ഷോളയാര്‍,പെരിങ്ങല്‍കുത്ത് ഡാമുകളിലും റെഡ് അലേര്‍ട്ട്. വയനാട് ബാണാസുരസാഗര്‍ ഡാമിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ