
പെരിയാട്ടടുക്കം: ബങ്ങാട്
സി.പി.ഐ.എം പനയാൽ ലോക്കൽ കമ്മറ്റി അംഗവും കർഷക സംഘം ഉദുമ ഏരിയ വൈസ് പ്രസിഡണ്ടും പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പനയാൽ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്
എന്നീ നിലകളിൽ പ്രവർത്തിച്ച ടി.മുഹമ്മദ് കുഞ്ഞി ( മമ്മിച്ച ) യുടെ ഒന്നാം ചരമവാർഷികം ജൂലൈ 23ന് രാവിലെ പ്രഭാതവേരിയോടെ ബങ്ങാട് വെച്ച് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠൻ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം എ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു.ഫോട്ടോ അനാച്ഛാദനം സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി .മണി മോഹൻ നിർവഹിച്ചു സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം ഗൗരി ,അജയൻ പനയാൽ , മുൻ പഞ്ചായത്ത് പ്രസിഡണ്ട് എ .ബാലകൃഷ്ണൻ, ലോക്കൽ കമ്മററി അംഗങ്ങളായ . കെ ബാബു, വിനോദ് പനയാൽ ,കെ .മഹേഷ്, കെ നാരായണൻ , എ. കുഞ്ഞികണ്ണൻ, പി.ഗോപിനാഥൻ, പി. പുഷ്പ, എ.സുരേന്ദ്രൻ സതീശൻ കാട്ടിയടുക്കം ,അനിൽകുമാർ ,കെ. എം.നൗഷാദ്, എ. എം.അബൂബക്കർ, ദാമോദരൻ മാസ്റ്റർ, പ്രസീത എന്നിവർ സംസാരിച്ചു . പനയാൽ ലോക്കൽ സെക്രട്ടറി ഒ .നാരായണൻ സ്വാഗതം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ